Breaking News

നീലേശ്വരത്തെ ആകാശപാത: ജനകീയ സമരസമിതിയുടെ സമരപ്പന്തലിൽ റവന്യൂ ഉദ്യോഗസ്ഥരുടെ സന്ദർശനം

നീലേശ്വരത്ത് ആകാശപാത വേണമെന്നാവശ്യപ്പെട്ട് സമര രംഗത്തുള്ള ജനകീയ സമരസമിതിയുടെ സമരപ്പന്തൽ റവന്യൂ ഉദ്യോഗസ്ഥർ സന്ദർശിച്ചു.
കോൺക്രീറ്റ് മതിലിൽ മണ്ണിട്ടുയർത്തിയ പാതയ്ക്ക് പകരം തൂണുകളോടു കൂടിയ ആകാശപാത എന്ന ആവശ്യം അംഗീകരിക്കും വരെ ചൂണ്ടിക്കാട്ടി ജനകീയ സമരസമിതി ജില്ലാ കലക്ടർക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റവന്യൂ ഉദ്യോഗസ്ഥരുടെ സന്ദർശനം. എൻഎച്ച് സ്‌പെഷ്യൽ ഓഫീസർ ശശികുമാർ, സ്‌പെഷ്യൽ ഡെപ്യൂട്ടി കലക്ടർ അബ്ദുൽഹക്കീം എന്നിവരാണ് സമരപ്പന്തലിലെത്തി സമിതി നേതാക്കൾ, പ്രവർത്തകർ എന്നിവരുമായി ചർച്ച നടത്തിയത്. സർവീസ് റോഡിന്റെ നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിനായി ഈ ഭാഗത്തുകൂടി ഗതാഗതം തുറന്നുവിടേണ്ടതുണ്ടെന്നും അതിനാൽ സമരപ്പന്തൽ ഇവിടെ നിന്നു മാറ്റണമെന്നും ഉദ്യോഗസ്ഥർ സമരക്കാരോട് ആവശ്യപ്പെട്ടു. ആവശ്യം ജനകീയ സമിതി തള്ളി. ആകാശപാത നിർമിക്കാമെന്ന് ഉറപ്പു കിട്ടുന്നതു വരെ ഒരു കാരണവശാലും പിന്നോട്ടില്ലെന്നാണ് ഇവരുടെ തീരുമാനം. ഇക്കാര്യത്തിൽ ഡൽഹിയിൽ നിന്ന് എത്രയും വേഗം അനുകൂലതീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ജനകീയസമര സമിതി വ്യക്തമാക്കി.

No comments