നീലേശ്വരം അങ്കക്കളരി വേട്ടയ്‌ക്കൊരുമകൻ കൊട്ടാരം പാടാർക്കുളങ്ങര ഭഗവതിക്ഷേത്രം തിറകളിയാട്ട മഹോത്സവം സമാപിച്ചു
നീലേശ്വരം അങ്കക്കളരി വേട്ടയ്‌ക്കൊരുമകൻ കൊട്ടാരം പാടാർക്കുളങ്ങര ഭഗവതിക്ഷേത്രത്തിലെ തിറകളിയാട്ട മഹോത്സവം സമാപിച്ചു.
സമാപനദിവസം ഊർപ്പഴശ്ശി ദേവന്റെയും വേട്ടയ്‌ക്കൊരുമകൻ ഈശ്വരന്റെയും തെയ്യക്കോലങ്ങൾ അരങ്ങിലെത്തി ഭക്തർക്ക് ദർശനമേകി. ശേഖരൻ ചൂർണാളി, നിധിൻകുമാർ അങ്കക്കളരി എന്നിവർ ഈശ്വരനിൽ നിന്ന് നാഴിയും താക്കോലും മുദ്രയും വാങ്ങി കാലുവരക്കാരായി ചുമതലയേറ്റു.
No comments