Breaking News

നീലേശ്വരം നിടുങ്കണ്ട മുതൽ കരുവാച്ചേരി വരെ ആകാശപാത നിർമ്മിക്കണം; ജീവൻധാര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്‌ ജനറൽ ബോഡി യോഗം

നീലേശ്വരം നാഷണൽ ഹൈവേയിൽ നിടുങ്കണ്ട മുതൽ കരുവാച്ചേരി വരെ ആകാശ പാത നിർമ്മിക്കണമെന്നും , ചെന്നൈ മെയിലിനു നീലേശ്വരത്ത് സ്റ്റോപ്പ്‌ അനുവദിക്കണമെന്നും പടിഞ്ഞാറ്റംകൊഴുവൽ ജീവൻധാര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്‌ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.
ക്ലബ്ബ് പ്രസിഡന്റ്‌ ടി വി രാജീവന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ
സെക്രട്ടറി ശ്രീനാഥ് പി ആർ സ്വാഗതവും റിപ്പോർട്ടും അവതരിപ്പിച്ചു.
ട്രഷറർ ശ്രീജിത്ത്‌ കുമാർ. പി, 2025-26 വർഷത്തെ വരവ് -ചിലവ് കണക്കുകൾ അവതരിപ്പിച്ചു.
മടിയൻ ഉണ്ണികൃഷ്ണൻ, മധുസൂദനൻ പി,രാജേഷ് കരിങ്ങാട്ട്, ശിവപ്രസാദ്. എ, വേണുഗോപാലൻ. പി. യു, ഉണ്ണികൃഷ്ണൻ. എം. പ്രശാന്ത് കെ എൻ, രഞ്ജിത്ത്. കെ, ബാബുരാജ്. കെ, ജയകൃഷ്ണൻ. വി, ജയമോഹനൻ. കെ, മനോജ്‌ കുമാർ. ടി, വേണുഗോപാലൻ. പി. എന്നിവർ സംസാരിച്ചു. വിജയകുമാർ. ടി. കെ നന്ദിയും പറഞ്ഞു. ജീവൻധാരയുടെ 2026-27 വർഷത്തെ ഭാരവാഹികളായി വിജയകുമാർ ടി.കെ പ്രസിഡണ്ട്, ശ്രീജിത്ത് കുമാർ. പി വൈസ് പ്രസിഡന്റ്‌,മനോജ് കുമാർ. ടി സെക്രട്ടറി,രാജേഷ് കരിങ്ങാട്ട് ജോയിന്റ് സെക്രട്ടറി,രഞ്ജിത്ത് കെ ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.
കമ്മറ്റി അംഗങ്ങൾ*

*ടി. വി രാജീവൻ*

*മഡിയൻ ഉണ്ണികൃഷ്ണൻ*

*മധുസുദനൻ പി*

*വേണുഗോപാലൻ PU*

*ശ്രീനാഥ്. പി ആർ*

*ശിവപ്രസാദ് എ*

*അജിത്ത് ടി വി*

*അരുൺ അറുവാത്ത്*

No comments