മിലിന്ദിന്റെ മൃതദേഹം നാളെ നീലേശ്വരത്തെത്തിക്കും
വയനാട് മാനന്തവാടി കാര്യമ്പാടിയിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച നീലേശ്വരം സ്വദേശി മിലിന്ദിന്റെ (15) മൃതദേഹം നാളെ നീലേശ്വരത്തെത്തിക്കും.
മൃതദേഹം ഇപ്പോൾ മാനന്തവാടി താലൂക്ക് ആശുപത്രിയിലാണ്. നാളെ പോസ്റ്റ്‌മോർട്ടത്തിന് ശേഷമാണ് നാട്ടിലെത്തിക്കുക. കണ്ണൂർ ചിന്മയ വിദ്യാലയത്തിലെ വിദ്യാർത്ഥിയാണ്. ഇക്കുറി പത്താം ക്ലാസിലേക്ക് പാസായതായിരുന്നു. ഇന്നലെ രാത്രിയാണ് കുടുംബം അപകടത്തിൽ പെട്ടത്. മിലിന്ദിന്റെ മാതാപിതാക്കളായ മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ കിഴക്കൻകൊഴുവൽ അശ്വതിയിലെ രജിത്ത് കുമാർ (46), പ്രിയങ്ക (40), സഹോദരി ആരുഷി (ഏഴ്) എന്നിവർക്കും പരിക്കേറ്റിരുന്നു. നാലു പേരും വയനാട് വിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെയാണ് മിലിന്ദ് മരിച്ചത്.
No comments