പുതുക്കൈ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പുനർനിർമാണത്തിന്റെ ഭാഗമായി ഫണ്ട് ശേഖരണം തുടങ്ങി.
പുതുക്കൈ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പുനർനിർമാണത്തിന്റെ ഭാഗമായി ഫണ്ട് ശേഖരണം തുടങ്ങി.
ആചാരസ്ഥാനികർ, കോയ്മമാർ, കുടുംബാംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ ക്ഷേത്രം തന്ത്രി കക്കാട്ടില്ലത്ത് നാരായണ പട്ടേരി ഉദ്ഘാടനം ചെയ്തു. ക്ഷേത്രം പ്രസിഡന്റ് ദീലീപ് കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ക്ഷേത്രം കോയ്മമാരായ പാട്ടത്തിൽ ചന്ദ്രശേഖരൻ, ഐക്കോടൻ തമ്പാൻ നായർ, ക്ഷേത്രം വല്യച്ചൻ രാഘവൻ കോമരം, ബാലകൃഷ്ണൻ അന്തിത്തിരിയൻ എന്നിവർ സംസാരിച്ചു. ക്ഷേത്രം സെക്രട്ടറി വി.രാജീവൻ സ്വാഗതവും ട്രഷറർ വി.കെ.സതീഷ് ചന്ദ്രൻ നന്ദിയും പറഞ്ഞു.
No comments