ചെറുവത്തൂർ മട്ടലായിൽ ദേശീയപാതയിൽ വിള്ളൽ; ജില്ലാ കലക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു
ചെറുവത്തൂർ മട്ടലായിയിൽ ദേശീയ പാത നിർമ്മാണത്തിൻ പാതയിൽ വിള്ളൽ കാണപ്പെട്ട സംഭവത്തിൽ സ്ഥല പരിശോധന നടത്തി അടിയന്തരമായി റിപ്പോർട്ട് നൽകുന്നതിന് അന്വേഷണ സംഘത്തെ നിയോഗിച്ച് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഉത്തരവായി. കാഞ്ഞങ്ങാട് ആർഡി ഒ യുടെ നേതൃത്വത്തിലുള്ള സംഘം പരിശേധന നടത്തും. റവന്യു ഡിവിഷണൽ ഓഫീസർ കൺവീനറും തഹസിൽദാർ , പൊതുമരാമത്ത് റോഡ്‌സ് വിഭാഗം എക്സിക്യുട്ടീവ് എൻജിനീയർ
ആർ ടി ഒ ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സോയിൽ കൺസർവേറ്റർ
ജിയോളജിസ്റ്റ് ദേശീയ പാത അതോറിറ്റി പ്രൊജക്ട് ഡയറക്ടർ ജില്ലാ പോലീസ് മേധാവിയുടെ പ്രതിനിധി എന്നിവർ അംഗങ്ങളുമായ സമിതിയാണ് രൂപീകരിച്ച് ഉത്തരവായത്.
No comments