Breaking News

നീലേശ്വരം ആകാശപാത: ജനകീയ സമരസമിതി അനിശ്ചിത കാല സമരത്തിന്റെ 50ാം നാളിൽ മനുഷ്യമതിൽ<> സമരത്തിൽ അണിനിരന്നത് നൂറു കണക്കിനാളുകൾ

ദേശീയപാത വികസന പ്രവർത്തനങ്ങളുടെ ഭാഗമായി നീലേശ്വരത്ത് ആകാശപാത വേണമെന്നാവശ്യപ്പെട്ട് സമര രംഗത്തുള്ള ജനകീയ സമരസമിതി സമരത്തിന്റെ 50ാം നാളിൽ മനുഷ്യമതിലൊരുക്കി.
300 ൽ അധികം സമര ഭടന്മാർ അണിനിരന്നാണ് മനുഷ്യമതിൽ തീർത്തത്.സമരത്തോടും അത് മുന്നോട്ട് വച്ച ആവശ്യങ്ങളോടും സർക്കാരും അധികാരികളും തുടരുന്ന മൗനത്തിനെതിരായ താക്കീതായി സമരം മാറി. കാലവർഷവും എത്തി നിൽക്കെ മതിയായ ഡ്രൈനേജോ അനുബന്ധ സൗകര്യങ്ങളോ ഒരുക്കാതെ ജനങ്ങളെ ദുരിതത്തിൽ നിർത്തുന്ന അധികാരികളുടെ അനാസ്ഥയെയും സമരസമിതി അപലപിച്ചു. വിദ്യാർത്ഥികളും പ്രായമായവരും ഉൾപ്പെടെയുള്ള യാത്രക്കാർ ജീവൻ പണയപ്പെടുത്തിയാണ് ഇതുവഴി സഞ്ചരിക്കുന്നതെന്നും ചൂണ്ടിക്കാട്ടി. മാസങ്ങളായി തുടരുന്ന അശാസ്ത്രീയ നിർമാണം ഈ മേഖലയിലെ വ്യാപാരികളെയും സാമ്പത്തിക തകർച്ചയിലാഴ്ത്തിയിട്ടുണ്ട്. കഴിഞ്ഞ 50 ദിവസമായി നടന്നു വരുന്ന സമരം കണ്ടില്ലെന്ന് നടിക്കുന്ന ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും നടപടി ജനാധിപത്യ വിരുദ്ധമാണെന്നും സമരസമിതി വിലയിരുത്തി. സമരവുമായി സഹകരിക്കുന്നവർക്കെല്ലാം നന്ദിയും അറിയിച്ചും. പ്രശ്ന പരിഹാരമില്ലെങ്കിൽ വരുംദിവസങ്ങളിൽ ഭരണ സിരാകേന്ദ്രങ്ങളിലേക്ക് ഉൾപ്പെടെ സമരം വ്യാപിപ്പിക്കാനാണ് സമിതിയുടെ തീരുമാനം. ജനകീയ പോരാട്ടം ലക്ഷ്യം കാണാതെ അവസാനിപ്പിക്കില്ലെന്നും സമിതി ഭാരവാഹികൾ അറിയിച്ചു.

മാസങ്ങളായി തുടരുന്ന ഈ അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനങ്ങൾ കാരണം ഈ മേഖലയിലെ വ്യാപാരികളും കടുത്ത സാമ്പത്തിക തകർച്ചയാണ് നേരിടുന്നത്. ജനങ്ങളുടെ ജീവനും ഉപജീവനത്തിനും യാതൊരു വിലയും കൽപ്പിക്കാത്ത സമീപനമാണ് അധികാരികളുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്.

കഴിഞ്ഞ 50 ദിവസമായി തികച്ചും അതികഠിനമായ കാലാവസ്ഥയിലും നീതി തേടി തെരുവില്‍ സമരം ചെയ്യുന്ന ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളെ കണ്ടില്ലെന്ന് നടിക്കുന്ന ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും നടപടി തികച്ചും ജനാധിപത്യവിരുദ്ധമാണ് എന്ന് സമര സമിതി വിലയിരുത്തി. കേവലം വാഗ്ദാനങ്ങളിൽ മാത്രം ഒതുങ്ങുന്ന പ്രഖ്യാപനങ്ങൾ അവസാനിപ്പിച്ച്, ജനങ്ങളുടെ സുരക്ഷ മുൻനിർത്തിയുള്ള പ്രായോഗിക പരിഹാരം ഉടനടി നടപ്പിലാക്കണമെന്നും സമിതി ആവശ്യപ്പെട്ടു.

വ്യാപാരി സുഹൃത്തുക്കളും, ഓട്ടോ തൊഴിലാളി സുഹൃത്തുക്കളും, റസിഡൻസ് അസോസിയേഷനും, വിവിധ സംഘടനകളും സമരത്തിൽ പങ്കെടുത്തു.

യാത്രാസൗകര്യവും സുരക്ഷയും ഉറപ്പാക്കിക്കൊണ്ട് ആകാശപാത വിഷയം എത്രയും വേഗം പരിഹരിച്ചില്ലെങ്കിൽ, വരും ദിവസങ്ങളിൽ ഭരണസിരാകേന്ദ്രങ്ങളിലേക്ക് ഉൾപ്പെടെ സമരം വ്യാപിപ്പിക്കാനാണ് ജനകീയ സമര സമിതിയുടെ തീരുമാനം. അമ്പത് ദിവസം പിന്നിട്ട ഈ ജനകീയ പോരാട്ടം ഒരു കാരണവശാലും ലക്ഷ്യം കാണാതെ അവസാനിപ്പിക്കില്ലെന്നും, ഇന്നത്തെ മനുഷ്യ മതിൽ വരാനിരിക്കുന്ന അതിശക്തമായ പ്രക്ഷോഭങ്ങളുടെ മുന്നറിയിപ്പാണെന്നും ഭാരവാഹികൾ വ്യക്തമാക്കി.

No comments