Breaking News

ചായ്യോം കണിയാട റെഡ്മൂൺ അപകടം: നീലേശ്വരം പോലീസ് കേസ് എടുത്തു

ചായ്യോം കണിയാട റെഡ്മൂൺ അപകടം: നീലേശ്വരം പോലീസ് കേസ് എടുത്തു

ചായ്യോം കണിയാടയിലെ റെഡ്മൂൺ ഐലന്റിലേക്കുള്ള ചങ്ങാടം മറിഞ്ഞ് ഉണ്ടായ അപകടത്തിൽ നീലേശ്വരം പോലീസ് കേസ് എടുത്തു.
അപകടത്തിൽ പെട്ട യാത്രക്കാരൻ കണ്ണൂർ തടിക്കടവ് ചാണക്കാക്കുണ്ട് ആട്ടപ്പാട് ഹൗസിലെ എ.ജെ.ജോസിന്റെ (67) പരാതിയിലാണ് കേസ് എടുത്തത്. ഇന്നലെ വൈകിട്ട് 5. 30 ഓടെയാണ് അപകടമുണ്ടായത്. 10 പേർക്ക് കയറാവുന്ന ജങ്കാറിൽ യാത്രക്കാർക്ക് അപകടമുണ്ടാകുമെന്ന അറിവോടെ യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാടെ 14 പേരെ കയറ്റിയതിനാൽ ജങ്കാർ തലകീഴായി മറിഞ്ഞ് യാത്രക്കാർ പുഴയിൽ വീണ് അപകടം പറ്റാൻ ഇടയായെന്നാണ് കേസ്. ഗ്രേഡ് എസ്‌ഐ, ടി.വി.രാജേഷ് കുമാറിനാണ് കേസ് അന്വേഷണ ചുമതല.

No comments