ഗിരീഷ് കർണാട് നാഷണൽ ഡ്രാമാ അവാർഡ് രാജ്മോഹൻ നീലേശ്വരം ഏറ്റുവാങ്ങി
മികച്ച സ്ത്രീപക്ഷ - തീ പക്ഷ നാടക രചനയ്ക്കുള്ള ഗിരീഷ് കർണാട് നാഷണൽ ഡ്രാമാ അവാർഡ് നാടകകൃത്ത് രാജ്മോഹൻ നീലേശ്വരം ഏറ്റുവാങ്ങി. ഗിരീഷ് കർണാട് തിയറ്റർ സ്മാരക വേദി ഏർപ്പെടുത്തിയ അവാർഡ്
പത്തനംതിട്ട പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര സംവിധായകൻ ബ്ലെസ്സി സമ്മാനിച്ചു. 11 നാടകങ്ങൾ അടങ്ങിയ നോട്ടം എന്ന സമാഹാരമാണ് അവാർഡിന് അർഹമായത്.
കേരള സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി, ഇടശ്ശേരി, ജി.ശങ്കരപ്പിള്ള, അബുദാബി ശക്തി അവാർഡ്, ജോസഫ് മുണ്ടശ്ശേരി, എ.പി. കളയ്ക്കാട്, ഭരത് പി.ജെ. ആൻ്റണി, പി.എം. താജ് , ഭാരത് ഭവൻ തുടങ്ങി നാടകരചനയ്ക്ക് നിരവധി അവാർഡുകൾ രാജ്മോഹൻ നീലേശ്വരത്തിന് ലഭിച്ചിട്ടുണ്ട്.
കേരള സംഗീത നാടക അക്കാദമി സംസ്ഥാന അമേച്വർ നാടക മത്സരത്തിൽ നിരവധി അവാർഡ് നേടിയ മരമീടൻ, മാടൻ മോക്ഷം എന്നീ നാടകങ്ങളുടെ രചയിതാവാണ്.
No comments