Breaking News

ഗ്യാസ് വിലവർധന: നീലേശ്വരത്ത് കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്റെ പന്തംകൊളുത്തി പ്രകടനം

ഗ്യാസ് വിലവർധനയിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ മെയ് 6 ന് 24 മണിക്കൂർ നേരം കേരളത്തിലങ്ങോളമിങ്ങോളം മുഴുവൻ ഹോട്ടലുകളും അടച്ചിടും.
സമരത്തിന് മുന്നോടിയായി നീലേശ്വരം യൂണിറ്റ് പ്രതിഷേധ പന്തംകൊളുത്തി പ്രകടനം നടത്തി. ജില്ലാ പ്രസിഡന്റ് എൻ.രഘുവീർ പൈ, ജില്ലാ സെക്രട്ടറി ബിജു ചുള്ളിക്കര, നീലേശ്വരം യൂണിറ്റ് പ്രസിഡന്റും സംസ്ഥാന കമ്മിറ്റി അംഗവുമായ പ്രകാശൻ പരിപ്പുവട, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഊട്ടുപുര നാരായണൻ, കെ.സഫറുള്ള തുടങ്ങിയവർ സംസാരിച്ചു.

No comments