നീലേശ്വരം മാർക്കറ്റിൽ മണ്ണിട്ടുയർത്താനായി നിർമിച്ച കോൺക്രീറ്റ് മതിലിൽ വ്യാപകമായി വിള്ളലുകൾ!<> കൊല്ലം മോഡൽ ജിയോടെക് സർവേയ്ക്കു ശേഷമേ നിർമാണപ്രവൃത്തി അനുവദിക്കൂ: നഗരസഭ ജനകീയ കർസമിതിദേശീയപാത വികസനത്തിന്റെ ഭാഗമായി നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ എംബാങ്ക്ഡ് ബ്രിഡ്ജിനായി നിർമിച്ച കോൺക്രീറ്റ് മതിലിൽ വ്യാപകമായി വിള്ളലുകൾ പ്രത്യക്ഷപ്പെട്ടത് പ്രതിഷേധവും ഒപ്പം ആശങ്കയും ഉയർത്തുന്നു.മണ്ണിട്ടുയർത്തുന്നതിനു മുന്നോടിയായി ഇരുഭാഗത്തും നിർമിച്ച കൂറ്റൻ കോൺക്രീറ്റ് മതിലിലാണ് വിള്ളൽ വീണത്. നേരത്തെ അടിപ്പാതയുടെ ഭിത്തിയിലും വിള്ളൽ വീണിരുന്നു. മാധ്യമവാർത്തകളെ തുടർന്ന് ഇത് പിന്നീട് സിമന്റ് കൊണ്ട് അടക്കുകയായിരുന്നു. ബ്രിഡ്ജിന്റെ കോൺക്രീറ്റ് ഭിത്തിയിലും ഇതേ തന്ത്രം തന്നെയാണ് കരാറുകാരൻ പ്രയോഗിക്കുന്നതെന്ന് ജനപ്രതിനിധികൾ ചൂണ്ടിക്കാട്ടുന്നു. രാത്രികാലങ്ങളിലാണ് ഇത്. നീലേശ്വരം പുഴയോട് ചേർന്ന അതിലോല പ്രദേശത്താണ് ഇത്തരത്തിൽ ഇരുവശവും കോൺക്രീറ്റ് ചെയ്ത് മണ്ണിട്ടു നിറക്കുന്നത്. പുഴയുടെ 500 മീറ്റർ പരിധിയിൽ നിർമിക്കുന്ന എംബാങ്ക്ഡ് ബ്രിഡ്ജ് ഒഴിവാക്കി എലവേറ്റഡ് ബ്രിഡ്ജ് നിർമിക്കണമെന്നാവശ്യപ്പെട്ട് നീലേശ്വരം നഗരത്തിൽ മുമ്പെങ്ങുമില്ലാത്ത വിധം കടുത്ത പ്രതിഷേധ സമരങ്ങൾ നടക്കുകയാണ്. ഇവിടെയും കൊല്ലം മോഡലിൽ ജിയോടെക് സർവേ കമ്പനിയുടെ സേവനം പ്രയോജനപ്പെടുത്തി സർവേ നടത്തണമെന്ന് നീലേശ്വരം നഗരസഭ ജനകീയ കർമസമിതിയുടെ യോഗം ആവശ്യപ്പെട്ടു. സർവേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലേ നിർമാണ പ്രവൃത്തികൾ അനുവദിക്കൂവെന്നും കർമസമിതി യോഗം തീരുമാനിച്ചു. സമരപ്പന്തലിൽ ചേർന്ന യോഗത്തിൽ നഗരസഭ ചെയർമാൻ പി.പി.മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. മുൻ എംപി, പി.കരുണാകരൻ, മുൻ എംഎൽഎ, കെ.പി.സതീഷ് ചന്ദ്രൻ, നഗരസഭ മുൻ ചെയർമാൻ പ്രൊഫസർ കെ.പി.ജയരാജൻ, നീലേശ്വരം പഞ്ചായത്ത് മുൻ പ്രസിഡന്റ് മാമുനി വിജയൻ, കർസമിതി കൺവീനർ ഇ.ഷജീർ, പഞ്ചായത്ത് മുൻ പ്രസിഡന്റ് എറുവാട്ട് മോഹനൻ, നീലേശ്വരം പ്രസ്‌ഫോറം പ്രസിഡന്റ് സേതു ബങ്കളം, രാഷ്ട്രീയനേതാക്കളായ മഡിയൻ ഉണ്ണിക്കൃഷ്ണൻ, പി.വിജയകുമാർ, പി.യു.വിജയകുമാർ, അഡ്വ.കെ.പി.നസീർ, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, സുരേഷ് പുതിയേടത്ത്, കെ.ഉണ്ണി നായർ, സി.വിദ്യാധരൻ, പി.എം.സന്ധ്യ, എ.വി.സുരേന്ദ്രൻ, കെ.വി.സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
നീലേശ്വരം മാർക്കറ്റിൽ മണ്ണിട്ടുയർത്താനായി നിർമിച്ച കോൺക്രീറ്റ് മതിലിൽ വ്യാപകമായി വിള്ളലുകൾ!
<> കൊല്ലം മോഡൽ ജിയോടെക് സർവേയ്ക്കു ശേഷമേ നിർമാണപ്രവൃത്തി അനുവദിക്കൂ: നഗരസഭ ജനകീയ കർസമിതി
ദേശീയപാത വികസനത്തിന്റെ ഭാഗമായി നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ എംബാങ്ക്ഡ് ബ്രിഡ്ജിനായി നിർമിച്ച കോൺക്രീറ്റ് മതിലിൽ വ്യാപകമായി വിള്ളലുകൾ പ്രത്യക്ഷപ്പെട്ടത് പ്രതിഷേധവും ഒപ്പം ആശങ്കയും ഉയർത്തുന്നു.
മണ്ണിട്ടുയർത്തുന്നതിനു മുന്നോടിയായി ഇരുഭാഗത്തും നിർമിച്ച കൂറ്റൻ കോൺക്രീറ്റ് മതിലിലാണ് വിള്ളൽ വീണത്. നേരത്തെ അടിപ്പാതയുടെ ഭിത്തിയിലും വിള്ളൽ വീണിരുന്നു. മാധ്യമവാർത്തകളെ തുടർന്ന് ഇത് പിന്നീട് സിമന്റ് കൊണ്ട് അടക്കുകയായിരുന്നു. ബ്രിഡ്ജിന്റെ കോൺക്രീറ്റ് ഭിത്തിയിലും ഇതേ തന്ത്രം തന്നെയാണ് കരാറുകാരൻ പ്രയോഗിക്കുന്നതെന്ന് ജനപ്രതിനിധികൾ ചൂണ്ടിക്കാട്ടുന്നു. രാത്രികാലങ്ങളിലാണ് ഇത്. നീലേശ്വരം പുഴയോട് ചേർന്ന അതിലോല പ്രദേശത്താണ് ഇത്തരത്തിൽ ഇരുവശവും കോൺക്രീറ്റ് ചെയ്ത് മണ്ണിട്ടു നിറക്കുന്നത്. പുഴയുടെ 500 മീറ്റർ പരിധിയിൽ നിർമിക്കുന്ന എംബാങ്ക്ഡ് ബ്രിഡ്ജ് ഒഴിവാക്കി എലവേറ്റഡ് ബ്രിഡ്ജ് നിർമിക്കണമെന്നാവശ്യപ്പെട്ട് നീലേശ്വരം നഗരത്തിൽ മുമ്പെങ്ങുമില്ലാത്ത വിധം കടുത്ത പ്രതിഷേധ സമരങ്ങൾ നടക്കുകയാണ്. ഇവിടെയും കൊല്ലം മോഡലിൽ ജിയോടെക് സർവേ കമ്പനിയുടെ സേവനം പ്രയോജനപ്പെടുത്തി സർവേ നടത്തണമെന്ന് നീലേശ്വരം നഗരസഭ ജനകീയ കർമസമിതിയുടെ യോഗം ആവശ്യപ്പെട്ടു. സർവേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലേ നിർമാണ പ്രവൃത്തികൾ അനുവദിക്കൂവെന്നും കർമസമിതി യോഗം തീരുമാനിച്ചു. സമരപ്പന്തലിൽ ചേർന്ന യോഗത്തിൽ നഗരസഭ ചെയർമാൻ പി.പി.മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. മുൻ എംപി, പി.കരുണാകരൻ, മുൻ എംഎൽഎ, കെ.പി.സതീഷ് ചന്ദ്രൻ, നഗരസഭ മുൻ ചെയർമാൻ പ്രൊഫസർ കെ.പി.ജയരാജൻ, നീലേശ്വരം പഞ്ചായത്ത് മുൻ പ്രസിഡന്റ് മാമുനി വിജയൻ, കർസമിതി കൺവീനർ ഇ.ഷജീർ, പഞ്ചായത്ത് മുൻ പ്രസിഡന്റ് എറുവാട്ട് മോഹനൻ, നീലേശ്വരം പ്രസ്‌ഫോറം പ്രസിഡന്റ് സേതു ബങ്കളം, രാഷ്ട്രീയനേതാക്കളായ മഡിയൻ ഉണ്ണിക്കൃഷ്ണൻ, പി.വിജയകുമാർ, പി.യു.വിജയകുമാർ, അഡ്വ.കെ.പി.നസീർ, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, സുരേഷ് പുതിയേടത്ത്, കെ.ഉണ്ണി നായർ, സി.വിദ്യാധരൻ, പി.എം.സന്ധ്യ, എ.വി.സുരേന്ദ്രൻ, കെ.വി.സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
No comments