നീലേശ്വരം ആകാശപാത: നീലേശ്വരം നഗരസഭ കർമസമിതിയുടെ നേതൃത്വത്തിൽ കൗൺസിലർമാരുടെ അനിശ്ചിതകാല സത്യാഗ്രഹം മുന്നോട്ട്
നീലേശ്വരം ആകാശപാത: നീലേശ്വരം നഗരസഭ കർമസമിതിയുടെ നേതൃത്വത്തിൽ കൗൺസിലർമാരുടെ അനിശ്ചിതകാല സത്യാഗ്രഹം മുന്നോട്ട്
ദേശീയപാത നിർമാണത്തിന്റെ ഭാഗമായി നീലേശ്വരത്ത് ആകാശപാത നിർമിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ കർമസമിതി നടത്തിവരുന്ന കൗൺസിലർമാരുടെ അനിശ്ചിതകാല സത്യാഗ്രഹം അഞ്ചാം ദിവസത്തിലേക്ക് കടന്നു.
നാലാംദിവസത്തെ സമരം ബിജെപി നീലേശ്വരം മണ്ഡലം പ്രസിഡന്റ് സാഗർ ചാത്തമത്ത് ഉദ്ഘാടനം ചെയ്തു. നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഇ.ചന്ദ്രമതി അധ്യക്ഷത വഹിച്ചു. നീലേശ്വരം റോട്ടറി ക്ലബ് പ്രതിനിധി രാജീവൻ ടേസ്റ്റ്ബഡ്‌സ് സ്വാഗതം പറഞ്ഞു. മുൻ എംപി, പി.കരുണാകരൻ, മുൻ എംഎൽഎ, കെ.പി.സതീഷ്ചന്ദ്രൻ, നഗരസഭ ചെയർമാൻ പി.പി.മുഹമ്മദ് റാഫി, ജനറൽ കൺവീനർ ഇ.ഷജീർ, മാമുനി വിജയൻ, ബേബി ബാലകൃഷ്ണൻ, നഗരസഭ വൈസ് ചെയർപേഴ്‌സൺ പി.എം.സന്ധ്യ, മഡിയൻ ഉണ്ണിക്കൃഷ്ണൻ, അഡ്വ.കെ.പി.നസീർ, സുരേഷ് പുതിയേടത്ത്, പി.യു.വിജയകുമാർ, കെ.ഉണ്ണി നായർ, സുഗുണൻ ഓരി, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, പി.വിജയകുമാർ, ടി.വി.രാജു, വി.അരുൺ കുമാർ, പി.വി.സതീശൻ തുടങ്ങിയവർ സംസാരിച്ചു.
No comments