Breaking News

നീലേശ്വരം യുവശക്തി കലാവേദി 38ാം മത് വാർഷികാഘോഷം സംഘടിപ്പിച്ചു

നീലേശ്വരം യുവശക്തി കലാവേദി 38ാം മത് വാർഷികാഘോഷം നീലേശ്വരം കിഴക്കൻ കൊഴുവൽ കലാവേദിയിൽ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു . വാർഷികാഘോഷം കലോത്സവ പ്രതിഭകളായ തൃഷ്ണ - നവനീത എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നീലേശ്വരം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ സതീശൻ മുഖ്യാതിഥി ആയി. 50 വർഷത്തിലധികമായി മണ്ണിൽ പണിയെടുത്ത് വരുന്ന യോഗി കൃഷ്ണൻ, ഹരിത കർമ്മ സേനാംഗങ്ങളായ വിജിന, ഷീബ എന്നിവരെ ആദരിച്ചു. അഡ്വ:എ സോമരാജൻ അധ്യക്ഷത വഹിച്ചു. ഇ പി സുരേഷ് കുമാർ, കെ നന്ദകുമാർ എന്നിവർ സംസാരിച്ചു. യുവശക്തി കലാവേദി സെക്രട്ടറി കെ ദിനേശൻ സ്വാഗതവും ട്രഷറർ കെ സതീഷ് കുമാർ നന്ദിയും രേഖപ്പെടുത്തി. വാർഷിക ആഘോഷത്തോടനുബന്ധിച്ച് കെ നന്ദകുമാർ ചിട്ടപ്പെടുത്തിയ നൃത്തങ്ങൾ, കുട്ടികളുടെ കലാപരിപാടികൾ, യദുദേവ് കരിങ്ങാട്ട് അവതരിപ്പിച്ച ഡിവൈൻ മൈൻസ് മാജിക് ഷോ, കരോക്കെ ഗാനമേള അരങ്ങേറി

No comments