നീലേശ്വരം ആകാശപാത: നഗരസഭ ജനകീയ കർമ്മ സമിതിയുടെ സമരത്തിന് പിന്തുണയുമായി വ്യാപാരി വ്യവസായി ഏകോപന സമിതി
നഗരസഭ ജനകീയ കർമ്മ സമിതിയുടെ സമരത്തിന് പിന്തുണയുമായി വ്യാപാരി വ്യവസായി ഏകോപന സമിതി. നീലേശ്വരത്ത് ആകാശപാത വേണമെന്ന് ആവശ്യപ്പെട്ട് നഗരസഭയുടെ നേതൃത്വത്തിലുള്ള ജനകീയ കർമ്മസമിതി നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരത്തിന് വ്യാപാരി വ്യവസായി സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി സത്യഗ്രഹ പന്തലിലെത്തിയാണ് സമരത്തിന് പിന്തുണ പ്രഖ്യാപിച്ചത്. നീലേശ്വരത്തെ രണ്ടായി വെട്ടി മുറിച്ച് കൊണ്ട് നിർമ്മിക്കുന്ന മണൽ പാത ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്നത് വ്യാപാരികൾക്കാണെന്നും അതുകൊണ്ടുതന്നെ നഗരസഭ നേതൃത്വത്തിൽ സർവ്വ കക്ഷികളും ചേർന്ന് നടത്തുന്ന സമരത്തിന് വ്യാപാരികളുടെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും ദേവസ്യ മേച്ചേരി പറഞ്ഞു.
വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് പ്രസിഡന്റ് കെ.വി.സുരേഷ് കുമാറും കൂടെ ഉണ്ടായിരുന്നു.
No comments