പട്ടേന ജനശക്തി സാംസ്‌കാരിക വേദിയുടെ ശ്രീ കെ. കൃഷ്ണൻ ഭട്ടതിരി എൻഡോവ്മെന്റ് ഉദ്‌ഘാടനവും, സ്മൃതി പുരസ്‌കാര സമർപ്പണവും നടത്തി
പട്ടേന ജനശക്തി സാംസ്‌കാരികവേദിയുടെ ശ്രീ കെ. കൃഷ്ണൻ ഭട്ടതിരി എൻഡോവ്മെന്റ് ഉദ്‌ഘാടനവും, സ്മൃതി പുരസ്‌കാര സമർപ്പണവും ജനശക്തി സാംസ്‌കാരിക വേദി ഓഡിറ്റോറിയത്തിൽ നടന്നു. ജനശക്തി സാംസ്‌കാരിക വേദി പ്രസിഡന്റ് പി. വി. രാമചന്ദ്രൻ മാഷിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ എൻഡോവ് മെന്റ് ഉദ്‌ഘാടനവും, പുരസ്‌കാര ജേതാവ് അംബികാസുതൻ മാങ്ങാടിനുള്ള പുരസ്‍കാര സമർപ്പണവും വൈ . വി. കണ്ണൻ നിർവഹിച്ചു. അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി ആമുഖ ഭാഷണം നടത്തിയ , ഓടക്കുഴൽ അവാർഡ് ജേതാവ് ഇ. പി. രാജാഗോപാലിനുള്ള പുരസ്‌കാരം . പി വി. രാമചന്ദ്രൻ മാസ്റ്ററും, ഡോ. വൈ. വി കണ്ണനുള്ള സ്നേഹാദരം കെ. പി. സതീഷ് ചന്ദ്രനും സമർപ്പിച്ചു. വിവിധ സാമൂഹ്യ, സാഹിത്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ സാന്നിധ്യം കൊണ്ട് ധന്യമാക്കിയ പരിപാടിയിൽ ഡോ. സി. ബാലൻ ഡോ. കെ. വി. സജീവൻ, പ്രശസ്ത കവി മാധവൻ പുറച്ചേരി, ഡോ. വി. സുരേശൻ, എ. വി. സുരേന്ദ്രൻ, ഇ. കെ. സുനിൽകുമാർ, ബിന്ദു മരങ്ങാട്, എം. വി രാജീവൻ ,ശ്രീഗണേഷ്, കെ. ജയശ്രീ ടീച്ചർ, സുജാതൻ എൻ. വി എന്നിവർ സംസാരിച്ചു. ജനശക്തി സാംസ്‌കാരിക വേദി സെക്രട്ടറി. തമ്പാൻ നായർ സ്വാഗതവും , ജോയിന്റ് സെക്രട്ടറി. കെ. വി. മധുസൂദനൻ നന്ദിയും പറഞ്ഞു.
No comments