ആകാശപ്പാത: ജനപിന്തുണ നേടി കർമ്മസമിതി സമരം അഞ്ചാം ദിവസം പിന്നിട്ടു
നമുക്ക് വേണം ആകാശപാത എന്ന മുദ്രാവാക്യം ഉയർത്തി നീലേശ്വരം നഗരസഭ ജനകീയ കർമ്മസമിതിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന സത്യാഗ്രഹ സമരം ഞായർ അഞ്ച് ദിവസം പിന്നിട്ടു. അഞ്ചാം ദിവസത്തെ സത്യഗ്രഹം സി പി ഐ തൃക്കരിപ്പൂർ മണ്ഡലം സെക്രട്ടറി സി വി വിനയരാജ് ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ സതീശൻ അധ്യക്ഷനായി. പി പി മുഹമ്മദ് റാഫി, ജനകീയ കർമ്മസമിതി ഭാരവാഹികളായ മാമുനി വിജയൻ, പി എം സന്ധ്യ , മഡിയൻ ഉണ്ണികൃഷ്ണൻ, ഇ എം കുട്ടി ഹാജി, അഡ്വ. കെ പി നസീർ, ഏ വി സുരേന്ദ്രൻ, ഒ വി രവീന്ദ്രൻ, ഷമിനാ മുഹമ്മദ്, പി യു രാധാകൃഷ്ണൻ, മുസ്ലിം ലീഗ് പ്രതിനിധി സി മുഹമ്മദ് കുഞ്ഞി, ഇടയില്ലം രാധാകൃഷ്ണൻ നമ്പ്യാർ, എൻ സി പി പ്രതിനിധി കെ വി ചന്ദ്രൻ, ധീവരസഭ പ്രതിനിധി വി വി കുഞ്ഞികൃഷ്ണൻ, യുവശക്തി കലാവേദി പ്രസിഡൻ്റ് അഡ്വ.എ സോമരാജൻ, കുണ്ടേൻവയൽ റസിഡൻസ് അസോസിയേഷൻ സെക്രട്ടറി കെ അനിൽകുമാർ, കൗൺസിലർ പി യു രാമകൃഷ്ണൻ, ജില്ല എയർ ഫോഴ്സ് അസോസിയേഷൻ പ്രതിനിധി കെ നാരായണ മാരാർ, കെ സതീഷ് കുമാർ, സൗദ അഞ്ചില്ലത്ത്, നീലേശ്വരം ജുമ അത്ത് സെക്രട്ടറി ടി സുബൈർ, നിലേശ്വരം ടൗൺ ജുമ മസ്ജിദ് ഭാരവാഹികളായ ടി സുബൈർ ഇമാം അസീബ് തങ്ങൾ, കെ സലു, സി എച്ച് റഷീദ്, ഹാരിസ് പാട്ടിലത്ത്, കെ മുസ്തഫ എന്നിവർ സംസാരിച്ചു. വ്യാപാരി വ്യവസായി സമിതി നീലേശ്വരം ഏരിയ സെക്രട്ടറി സി വി ഉദയകുമാർ സ്വഗതം പറഞ്ഞു. ആറാം ദിവസമായ തിങ്കൾ സമരം സി ഡി എസ് ചെയർപേഴ്സൺ ബിന്ദു രാജ് ഉദ്ഘാടനം ചെയ്യും. തിങ്കളാഴ്ച്ച നഗരസഭ ഒന്നാം വാർഡ് കൗൺസിലർ പി യു രാമകൃഷ്ണൻ്റെ നേതൃത്വത്തിലാണ് സമരം നടക്കുക.
No comments