മുന്നോട്ട് സൗജന്യ മത്സരരീക്ഷാ പഠനപദ്ധതി: പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു
ജില്ലയുടെ വികസനം മുൻനിർത്തി ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നടത്തി വപരുന്ന ബ്ലോക്ക്തല സൗജന്യ മത്സരപരീക്ഷാ പഠനപദ്ധതിയായ മുന്നോട്ട് പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.
2023 സെപ്റ്റംബർ മുതൽ എല്ലാ ഞായറാഴ്ചയും രാവിലെ 9. 30 മുതൽ ഉച്ചയ്ക്ക് 1.30 വരെ പിലിക്കോട് ഗവ. സ്‌കൂളിലാണ് പരിശീലനം. ഇവിടെ പഠനം പൂർത്തിയാക്കിയ നിരവധി ഉദ്യോഗാർത്ഥികൾ വിവിധ തസ്തികകളിൽ ജോലിയിൽ പ്രവേശിച്ചിട്ടുണ്ട്. മെയ് മാസത്തിലെ പുതിയ ബാച്ചിലേക്ക് പ്രവേശനം തുടങ്ങിയതായും ഉദ്യോഗാർത്ഥികൾ ഉടൻ തന്നെ രജിസ്റ്റർ ചെയ്യണമെന്നും കോ- ഓർഡിനേറ്റർ ഫറീന കോട്ടപ്പുറം അറിയിച്ചു.
No comments