Breaking News

പയ്യന്നൂരിൽ തിരിച്ചടിയേറ്റ് സിപിഎം: വി.കുഞ്ഞിക്കൃഷ്ണന് അട്ടിമറി വിജയം

എൽഡിഎഫ് തോൽവിക്കിടെ സിപിഎമ്മിന് തിരിച്ചടിയായി വി.കുഞ്ഞിക്കൃഷ്ണന് അട്ടിമറി വിജയം.
യുഡിഎഫ് സ്വതന്ത്രനായി മത്സരിച്ച വി. കുഞ്ഞികൃഷ്ണൻ വിജയിച്ചു 7487 വോട്ടുകൾക്കാണ് സിറ്റിംഗ് എം എൽ എ ടിഐ മധുസൂദനനെ പരാജയപ്പെടുത്തിയത്. ​സി.പി.എമ്മിലെ രക്തസാക്ഷി ഫണ്ട് തിരിമറി ചോദ്യം ചെയ്ത് രംഗത്തുവന്ന് പയ്യന്നൂരിൽ യു.ഡി.എഫ് പിന്തുണയിൽ സ്വതന്ത്രനായി രംഗത്തെത്തിയ വ്യക്തിയായിരുന്നു വി. കുഞ്ഞികൃഷ്ണൻ.
ജയിക്കാനല്ല മത്സരിക്കുന്നത് എന്ന് പ്രഖ്യാപിച്ച് സി.പി.എമ്മിനെതിരെ രംഗത്തുവന്ന വി. കുഞ്ഞികൃഷ്ണന് ശക്തമായ ജനപിന്തുണയുണ്ടെന്ന് വ്യക്തമാക്കുന്നതാണ് വോട്ടെണ്ണൽ ഫലം.

No comments