തട്ടുകടകളിൽ രാത്രികാല ശുചിത്വ പരിശോധന നടത്തി
തട്ടുകടകളിൽ രാത്രികാല ശുചിത്വ പരിശോധന നടത്തി ആരോഗ്യ വകുപ്പും ഫുഡ് സേഫ്റ്റിയും നഗരസഭയും. കഴിഞ്ഞ രാത്രിയിലാണ് പതിനൊന്നoഗ ഉദ്യോഗസ്ഥരുടെ സംഘം കാസർഗോഡ് നഗര സഭയിലെ തട്ടുകടകളിലെ ശുചിത്വ പരിശോധന നടത്തിയത്. പരിശോധിച്ച പന്ത്രണ്ട് കടകളിൽ എഴെണ്ണത്തിനും ശുചിത്വനിലവാരമുയർത്താൻ വേണ്ട നോട്ടീസ് നൽകി. പുകയില നിയന്ത്രണ നിയമം ലംഖിച്ച നാല് കടകളിൽ പിഴ ചുമത്തി.
നഗരത്തിലെ തട്ടുകടകളെ ക്കുറിച്ച് നിരവധി പരാതികളാണ് ആരോഗ്യ വകുപ്പിന് ലഭിക്കുന്നതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രാംദാസ് അറിയിച്ചു.ജില്ലയിലെ പലഭാഗത്തു നിന്നും ഇടയ്ക്കിടെ ഭക്ഷ്യ വിഷ ബാധ റിപ്പോർട്ട് ചെയ്യുന്നതിനെ തുടർന്ന് കഴിഞ്ഞ മാസം ജില്ലാകളക്ടർ വിളിച്ചു ചേർത്ത യോഗത്തിലാണ് തട്ടുകടകളിലെ രാത്രികാല പരിശോധനയ്ക്ക് തുടക്കമായത്. ജില്ലയിലെ നഗരസഭകളും മറ്റു പ്രധാന നഗരങ്ങളിലെ തട്ടുകടകളിലും ഹോട്ടലുകളിലും തുടർ ദിവസങ്ങളിലും പരിശോധനകളും നടപടികളും ഉണ്ടാവുമെന്ന് ജില്ലമെഡിക്കൽ ഓഫീസർ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ
പരിശോധനയ്ക്ക് ടെക്നിക്കൽ അസിസ്റ്റന്റ് ആർ. ബിമൽഭൂഷൻ, ഫുഡ് സേഫ്റ്റി ഓഫീസർ പി. ബി. ആദിത്യൻ, ഹെൽത്ത് സൂപ്പർ വൈസർ എൻ. എ. ഷാജു, ക്ളീൻ സിറ്റി മാനേജർ മധുസൂദനൻ, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ പി. വി. സജീവൻ,മധു. കെ, ജെ. എച്ച്. ഐ മാരായ രാധാകൃഷ്ണൻ കെ. ജി,ആശ മേരി, ജിബി. ജി. ആർ,സുനിൽ കുമാർ,ജനാർദ്ദനൻ എന്നിവർ പങ്കെടുത്തു.
No comments