Breaking News

ശബരിമല സ്വർണപാളി സംഭവത്തിൽ പ്രതിഷേധിച്ച് കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രകടനവും പ്രതിഷേധ യോഗവും നടത്തി

ശബരിമല അയ്യപ്പൻ്റെ സ്വർണപാളി വരെ അടിച്ച് മാറ്റിയ സംഭവത്തിൽ ദേവസ്വം മന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കെ പി സി സിയുടെ ആഹ്വാന പ്രകാരം കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ് കമ്മറ്റി പരപ്പയിൽ പ്രതിഷേധപ്രകടനവും പ്രതിഷേധ യോഗവും നടത്തി. പ്രതിഷേധയോഗം ബ്ലോക്ക് സെക്രട്ടറി സിജോ പി ജോസഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് മനോജ് തോമസ് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ സി ഒ സജി, കെ പി ബാലകൃഷണൻ, ദിനേശൻ പെരിയങ്ങാനം, നൗഷാദ് കാളിയാനം, ജിജി കുന്നപ്പള്ളി,ബേബി വെള്ളക്കുന്നേൽ സി വി ബാലകൃഷ്ണൻ, കണ്ണൻ പട്ട്ളം, ലിസ്സി വർക്കി തുടങ്ങിയവർ സംസാരിച്ചു.
പന്തം കൊളുത്തി പ്രതിഷേധപ്രകടനത്തിന് ബാലഗോപാലൻ കാളിയാനം, ശശി ചാങ്ങാട്,റെജി തോമസ്, ശോഭന പരപ്പ, വിജയൻ കെ, കാനത്തിൽ ഗോപാലൻ, ഗീതാ രാമചന് ന്ദ്രൻ, പുഷ്‌പരാജൻ, വിഷ്ണു‌ പ്രകാശ്, മോഹനൻ ചാമക്കുഴി,നാരായണൻ കക്കോൾ, രാജീവൻ ടി വി,മനോഹരൻ മാസ്റ്റർ, കണ്ണൻ മാളൂർ കയം., ഭാസ്ക്‌കരൻ വി, പത്മനാഭൻ കെ, കുഞ്ഞികൃഷ്ണൻ പരപ്പ, അസീസ് കമ്മാടം എന്നിവർ നേതൃത്വം നൽകി.

No comments