Breaking News

ലഹരിക്കെതിരെ രാജാസ് ഹയർ സെക്കൻഡറി വിദ്യാലയത്തിൽ ഫുട്ബോൾ ടൂർണമെൻറ് സംഘടിപ്പിച്ചു

രാജാസ് ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സ്, എൻഎസ്എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ കളിയാണ് ലഹരി എന്ന മുദ്രാവാക്യവുമായി സൗഹൃദ ഫുട്ബോൾ ടൂർണ്ണമെൻറ് സംഘടിപ്പിച്ചു. 11 ടീമുകളായി നടന്ന മത്സരം മുൻ സംസ്ഥാന ബാസ്ക്കറ്റ്ബോൾ ക്യാപ്റ്റനും കാസർകോട് ജില്ലാ അത് ലറ്റിക്ക് അസോസിയേഷൻ സെക്രട്ടറിയുമായ പി ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് വിനോദ്കുമാർ അരമന അധ്യക്ഷത വഹിച്ചു. പിടിഎയെ മെമ്പർമാരായ രാജേഷ് കുമാർ വിവി, വിനോദ് കുമാർ എ , എസ്ആർജി കൺവീനർ പി ഷാജി, പി വിജീഷ്, വിനീത എംകെ , രാജേശ്വരി കെ പി എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ രത്നമണി കെ സ്വാഗതവും ശ്രീജിഷ കെ നന്ദിയും പറഞ്ഞു

No comments