Breaking News

മുൻ പ്രവാസിയായ മഞ്ഞളംകാട് സ്വദേശി തൂങ്ങി മരിച്ച നിലയിൽ

മുൻ പ്രവാസി വീടിന് പിറകിലെ മരക്കൊമ്പിൽ തൂങ്ങി മരിച്ച നിലയിൽ.
കിനാനൂർ കരിന്തളം പഞ്ചായത്തിൽ കൊല്ലമ്പാറ മഞ്ഞളംകാട്ടെ ശശി (49) ആണ് മരിച്ചത്. പരേതനായ കണ്ണന്റെയും മാധവിയുടെയും മകനാണ്. ഒരു വർഷം മുമ്പാണ് ഗൾഫിൽ നിന്ന് തിരിച്ചു വന്ന് നാട്ടിൽ നിർമാണ ജോലി തുടങ്ങിയത്. സഹോദരങ്ങൾ: രാജൻ (ഡ്രൈവർ), സുനന്ദൻ (മഞ്ഞളങ്കാട്).

No comments