Breaking News

നീലേശ്വരം ടൗൺ ലയൺസ് ക്ലബ്‌ പോലീസ് ഉദ്യോഗസ്ഥർക്ക്മാനസികാരോഗ്യ പരിശീലന ക്ലാസ്സ്‌ സംഘടിപ്പിച്ചു.

ഒക്ടോബർ 4 മുതൽ 12 വരെ ലയൺസ് ഇന്റർനാഷണൽ മാനസികാരോഗ്യ വാരമായി ആചരിക്കുന്നതിന്റെ ഭാഗമായി നീലേശ്വരം പോലീസ് സ്റ്റേഷനിൽ പോലീസ് ഉദ്യോഗസ്ഥർക്കായി നീലേശ്വരം ടൗൺ ലയൺസ് ക്ലബ്ബ് മൈന്റ്സെറ്റ് മാറ്റേർസ് എന്ന ക്ലാസ് സംഘടിപ്പിച്ചു. നീലേശ്വരം സബ് ഇൻസ്പെക്ടർ രതീശൻ. കെ. ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് ബാബു കരിങ്ങാട്ടിന്റെ അധ്യക്ഷത വഹിച്ചു. ലയൺസ് രാജ്യാന്തര പരിശീലകനും, ഡിസ്ട്രിക്റ്റ് സെക്രട്ടറിയുമായഎം ജെ എഫ് വി വേണുഗോപാൽ ക്ലാസെടുത്തു. പി. വി കുമാരൻ, ഗോവിന്ദൻ കീലത്ത്, രമേഷ് കുമാർ, പദ്മനാഭൻ. കെ, രമേശൻ നായർ, ചന്ദ്രൻ. പി, സതീശൻ. ടി. സി, സത്യൻ. പി. വി എന്നിവർ പങ്കെടുത്തു.അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ പ്രകാശൻ. കെ. വി സ്വാഗതവും, ക്ലബ്ബ്‌ സെക്രട്ടറി നന്ദിയും പറഞ്ഞു.

No comments