പടന്നക്കാട് നെഹ്‌റു കോളേജിൽ ഫിസിക്‌സ് ഗെസ്റ്റ് ലക്ചറർ ഒഴിവ്: അഭിമുഖം ഒക്ടോബർ ഒൻപതിന്
പടന്നക്കാട് നെഹ്‌റു ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ 2025-26 അധ്യയനവർഷത്തിൽ ഫിസിക്‌സ് ഗെസ്റ്റ് ലക്ചററെ നിയമിക്കാൻ 2025 ഒക്ടോബർ ഒൻപതിന് കൂടിക്കാഴ്ച നടത്തും.
കോഴിക്കോട്ടെ കോളേജ് വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിൽ രജിസ്റ്റർ ചെയ്ത നെറ്റ്, പിഎച്ച്ഡി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ ഒൻപതിന് ഉച്ചയ്ക്ക് രണ്ട് മണിക്ക് യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം പങ്കെടുക്കണം. നെറ്റ്, പിഎച്ച്ഡി യോഗ്യതയുള്ളവരുടെ അഭാവത്തിൽ 55 ശതമാനം മാർക്കിൽ കുറയാത്ത ബിരുദാനന്തര ബിരുദമുള്ളവരെയും പരിഗണിക്കുമെന്ന് കോളേജ് പ്രിൻസിപ്പൽ അറിയിച്ചു
======================
നീലേശ്വർ ടുഡേ വാട്ട്സ് ആപ്പ് ഗ്രൂപ്പ് 👇 https://chat.whatsapp.com/J85vLJx0dMLIqXNVkCkKg0
======================
Follow the NILESHWAR TODAY channel on WhatsApp: https://whatsapp.com/channel/0029Vah8I630LKZ4vyvnb021
No comments