Breaking News

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ പൊതുജനവായനശാല വയോജന വേദി ആരോഗ്യബോധവൽക്കരണ ക്ലാസ് നടത്തി

വയോജന പക്ഷാചരണത്തിന്റെ ഭാഗമായി നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ പൊതുജനവായനശാല ഗ്രന്ഥാലയം വയോജനവേദി വയോജനങ്ങളും ആരോഗ്യസംരക്ഷണവും എന്ന വിഷയത്തിൽ ആരോഗ്യബോധവൽക്കരണ ക്ലാസ് നടത്തി.
വായനശാല പ്രസിഡന്റ് കെ.സി.മാനവർമ രാജ ഉദ്ഘാടനം ചെയ്തു. വയോജനവേദി പ്രസിഡന്റ് സി.വി.ദിനേശൻ അധ്യക്ഷത വഹിച്ചു. കൺവീനർ പി.യു.കെ.നായർ, വായനശാല സെക്രട്ടറി ടി.വേണുഗോപാലൻ നായർ, വനിതാവേദി കൺവീനർ കെ.ആനന്ദവല്ലി, എം.മധുസൂദനൻ എന്നിവർ സംസാരിച്ചു. എൻകെബിഎം ഗവ. ഹോമിയോ ആശുപത്രിയിലെ റസിഡന്റ് മെഡിക്കൽ ഓഫീസർ ഡോ.നാദിറ, ഡോ.ശിശിര പ്രദീപ് എന്നിവർ ക്ലാസ് എടുത്തു.

No comments