Breaking News

ചരിത്രത്തിൽ നിന്ന് പാഠം ഉൾകൊള്ളാത്ത ഒരു സമൂഹവും നിലനിന്നിട്ടില്ല: സ്വാമി ചിദാനന്ദപുരി

ചരിത്രത്തിൽ നിന്ന് പാഠം ഉൾകൊള്ളാത്ത ഒരു സമൂഹവും നിലനിന്നിട്ടെല്ലെന്നും,
മക്കളോട് ഉപദേശങ്ങൾ നൽകി മാറി നിൽക്കാതെ സ്വയം മാതൃകകളാകാൻ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഭഗവദ് ഗീതയിൽ ഇത് കൃത്യമായി അനുശാസിക്കുന്നുണ്ട് -
ഗീതായനം-2025 അന്താരാഷ്ട്ര ഗീതാ സെമിനാറിന്റെ രജത ജയന്തി ആഘോഷങ്ങളുടെ ഭാഗമായുള്ള ഗീതാപ്രഭാഷണം നീലേശ്വരം തളീ ക്ഷേത്രപരിസരത്ത് നടത്തവെ സ്വാമി ചിദാനന്ദപുരി സദസിനെ ഓർമ്മപ്പെടുത്തി.
ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ മണികണ്ഠൻ മേലത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കൺവീനർ ചന്ദ്രശേഖരൻ സ്വാഗതം ആശംസിച്ചു. സന്യാസി ശ്രേഷ്ഠൻമാരായ സ്വാമി വിശ്വാനന്ദ സരസ്വതി, സ്വാമി ബ്രഹ്മാനന്ദ പുരി എന്നിവർ സന്നിഹിതരായി. 2000 ൽ തിരുവനന്തപുരത്ത് വച്ച് നടന്ന അന്താരാഷ്ട്ര സെമിനാറിൽ പങ്കെടുത്ത മുരളീധരൻ നമ്പ്യാർ, ചന്ദ്രശേഖരൻ, സുരേഷ് കൊക്കോട്ട്, പി. കെ .വിജയൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു..പൗര പ്രമുഖരായ നീലേശ്വരം കോവിലത്തെ രാജാവ് ടി.സി. ഉദയവർമ രാജ, ഡോക്ടർ കെ.സി. കെ.രാജ, കെ.സി മാനവ ർമ രാജ, രാമചന്ദ്രൻ പുഞ്ചാവി, രാമചന്ദ്രൻ. വി.വി.രാജീവൻ.എ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
മാവുങ്കാൽ ആനന്ദാശ്രമത്തിലെ ബാല വിഹാർ കുട്ടി കളുടെ ഗീതാ പാരായണവും, യോഗാഭ്യാസ പ്രകടനങ്ങളും, ചെറുവത്തൂർ രാജൻ മാരാരുടെ അഷ്ടപദിയും ചടങ്ങിന് മാറ്റ് കൂട്ടി. യോഗാവസാനം ഗീതായനം-2025 രക്ഷാധികാരി മുരളീധരൻ പാലമംഗലം നന്ദി രേഖപ്പെടുത്തി.

No comments