ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ്: കാഞ്ഞങ്ങാട്ടെ തുളുനാടൻ കളരിസംഘത്തിന് രണ്ടാം സ്ഥാനം
ചെറുവത്തൂർ പൊന്മാലം ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന 22-ാമത് ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ കാഞ്ഞങ്ങാട് തുളുനാട് കളരി സംഘം രണ്ടാംസ്ഥാനം നേടി.
മുല്ലശ്ശേരി രത്‌നാകരൻ ഗുരുക്കളാണ് കളരിയിലെ പരിശീലകൻ. തുളുനാടൻ കളരിയിലെ കുട്ടികൾ മികച്ച പ്രകടനമാണ് ചാമ്പ്യൻഷിപ്പിൽ നടത്തിയത്. ചെറുവത്തൂർ ശ്രീകൃഷ്ണ കളരിസംഘം ഒന്നാംസ്ഥാനം നിലനിർത്തി. കൈപോര് ഇനത്തിൽ തുളുനാടൻ കളരിയിൽ പരിശീലിക്കുന്ന ബിനോജ്, കെ.വി.സച്ചിൻ, എ.രാഹുൽ, എം.ഷാജി മോൻ, ആഷിക് ദിവാകർ, അഭിമന്യു പോർക്കളം എന്നിവർ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ മത്സരിക്കാനുള്ള അർഹതയും നേടി.
No comments