Breaking News

കണ്ണൂർ - കാസർകോട് ജില്ലാതല ക്വിസ് നീലേശ്വരത്ത് നടത്തി.

ദേശീയ സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾ അയവിറക്കി കണ്ണൂർ - കാസർകോട് ജില്ലാതല ക്വിസ് നീലേശ്വരത്ത് നടത്തി. ഇരുന്നൂറോളം കുട്ടികളും മുതിർന്നവരും പങ്കെടുത്തു. കാസർകോട് ജില്ലാ ക്വിസ് അസോസിയേഷൻ്റെയും രാജാസ് ഹയർ സെക്കൻ്ററി സ്കൂൾ എസ് എസ് എൽ സി ബാച്ച് കൂട്ടായ്മ പ്ലാറ്റിനം - 95 ൻ്റെയും ആഭിമുഖ്യത്തിൽ രാജാസ് ഹയർ സെക്കൻററി സ്കൂളിൽ സംഘടിപ്പിച്ച ക്വിസ് മത്സരമാണ് പങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും മികച്ചു നിന്നത്. ഇരു ജില്ലകളിൽ നിന്നുമായി നൂറോളം ടീമുകൾ മത്സരത്തിൽ പങ്കെടുത്തു.ദേശീയ തലത്തിലും കേരളത്തിനുമൊപ്പം കാസർകോടിൻ്റെയും ദേശീയ പ്രസ്ഥാന ചരിത്രം ഓർത്തെടുത്തു കൊണ്ടുള്ള ക്വിസ് മത്സരം നയിച്ചത് പത്മനാഭൻ കാടകമായിരുന്നു. 
ഡോ.വി സുരേശൻ ഉദ്ഘാടനം ചെയ്തു. ബാച്ച് പ്രസിഡൻ്റ് എം വിനീത് അധ്യക്ഷനായിരുന്നു. ചടങ്ങിൽ ജില്ലാ ക്വിസ് അസോസിയേഷൻ സെക്രട്ടറി വി തമ്പാനെ ആദരിച്ചു. രാജാസ് ഹയർ സെക്കൻ്ററി സ്കൂൾ പിടിഎ പ്രസിഡൻ്റ് വിനോദ് കുമാർ അരമന, ജില്ലാ ക്വിസ് അസോസിയേഷൻ ജോ. സെക്രട്ടറി മോഹനൻ , ജില്ലാ കോഡിനേറ്റർ വിജിത്ത്, ബാച്ച് സെക്രട്ടറി അഡ്വ. അമിത്ത് എന്നിവർ സംസാരിച്ചു. വിജയികൾക്കുള്ള ക്യാഷ് അവാർഡും ഉപഹാരങ്ങളും സമാപന സമ്മേളനത്തിൽ സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് കെ സി മാനവവർമ്മരാജ വിതരണം ചെയ്തു. 
വിജയികൾ: എൽപി വിഭാഗം - ജിയ ജിതേഷ് മാണിയാട്ട്, ദേവ്ന പുല്ലൂർ (ഒന്നാം സ്ഥാനം), സൂര്യനാരായണൻ കല്യാൺ റോഡ്‌, ആരവ് റാം നീലേശ്വരം (രണ്ടാം സ്ഥാനം), പി എസ് തൻമയ് നീലേശ്വരം, അർണവ് റാം നീലേശ്വരം (മൂന്നാം സ്ഥാനം).
യു പി വിഭാഗം: സി ഹരിഗോവിന്ദ് നീലേശ്വരം, ശ്രീനന്ദ് എസ് നായർ പുങ്ങംചാൽ (ഒന്നാം സ്ഥാനം), ധ്യാൻ കൃഷ്ണ കണ്ണൂർ, ആദ്യ ലക്ഷ്മി ജെ വിജയൻ അച്ചാംതുരുത്തി (രണ്ടാം സ്ഥാനം), ആരാധ്യ നായർ ഉദിനൂർ, ശ്രിദ്ധ കെ വി പേക്കടം (മൂന്നാം സ്ഥാനം).
ഹൈസ്കൂൾ വിഭാഗം: അശ്വിൻ രാജ് നീലേശ്വരം, അജുൽ കോയിത്തട്ട (ഒന്നാം സ്ഥാനം), പി കെ ആദി ദേവ് മമ്പറം, ജീവൻ ജിത എസ് കാടകം (രണ്ടാം സ്ഥാനം), തേജൽ ഇ പാക്കം, തനവ് ഇ പാക്കം (മൂന്നാം സ്ഥാനം ).
പൊതുവിഭാഗം: ടി മോഹൻദാസ് കണ്ണൂർ, വി പി അനിൽകുമാർ മായിപ്പാടി ( ഒന്നാം സ്ഥാനം), കെ പി സന്തോഷ് കുമാർ കല്യാശ്ശേരി, പി വി സജിത്ത് കീഴുന്ന (രണ്ടാം സ്ഥാനം), സതീശൻ വയമ്പ്, പവിത്രൻ കുറ്റിക്കോൽ (മൂന്നാം സ്ഥാനം).

No comments