Breaking News

കേരള സീനിയർ സിറ്റിസൺസ് ഫോറം നീലേശ്വരം യൂണിറ്റ് ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു .

കേരള സീനിയർ സിറ്റിസൺസ് ഫോറം നീലേശ്വരം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു . നീലേശ്വരം ജനത കലാ സമിതി ഹാളിൽ നടന്ന പരിപാടിയുടെ സമാപന സമ്മേളനം കേരള സീനിയർ സിറ്റിസൺസ് ഫോറം സംസ്ഥാന സെക്രട്ടറി ജോർജ് വർഗ്ഗീസ് ഉൽഘാടനം ചെയ്തു . യൂണിറ്റ് പ്രസിഡണ്ട് . എം . നാരായണൻ നായർ അധ്യക്ഷത വഹിച്ചു . എൺപത് വയസ്സ് പൂർത്തിയാവുകയും ജില്ലാ സെക്രട്ടറിയായി പതിനെട്ട് വർഷം സേവനം അനുഷ്ഠിച്ചു വരികയും ചെയ്യുന്ന കെ. സുകുമാരൻ മാസ്റ്ററേയും ജനമൈത്രീ സേവനത്തിന് ജില്ലാ പോലീസ് മേധാവിയുടെ അനുമോദനത്തിനും അർഹനാവുകയും ചെയ്ത സീനിയർ സിറ്റിസൺസ് ഫോറം സംസ്ഥാന കൗൺസിലർ ഇടയില്ലം രാധാകൃഷ്ണൻ നമ്പ്യാരെയും ആദരിച്ചു. ജില്ലാ ജോയൻ്റ് സെക്രട്ടറി വൈ. എം. സി ചന്ദ്രശേഖരൻ, മുൻസിപ്പൽ കമ്മിറ്റി പ്രസിഡണ്ട് പി.വി. ഗോപാലകൃഷ്ണൻ മാസ്റ്റർ , വനിതാ ഫോറം ജില്ലാ ട്രഷറർ ഭാരതീ ദേവി ടീച്ചർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു . ആദരിക്കപ്പെട്ട കെ.സുകുമാരൻ മാസ്റ്റർ , ഇടയില്ലം രാധാകൃഷ്ണൻ നമ്പ്യാർ എന്നിവർ മറുപടി പ്രസംഗം നടത്തി . രാവിലെ നടന്ന കലാപരിപാടികളുടെ ഉൽഘാടനം പ്രശസ്ത ഗായകൻ ഉമേഷ് നീലേശ്വരം നിർവഹിച്ചു . നീലേശ്വരം മുൻസിപ്പൽ കൗൺസിലർ ഇ . ഷജീർ മുഖ്യാതിഥി ആയിരുന്നു . കൗൺസിലർമാരായ ബിന്ദു സതീഷ് , ഷീബ രമേശൻ എന്നിവർ ആശംസകൾ നേർന്നു കൊണ്ട് പ്രസംഗിച്ചു . 
ആദരവു് ഏറ്റു വാങ്ങിയവരെ യൂണിറ്റ് ട്രഷറർ വി. മുരളീധരൻ നമ്പ്യാർ പരിചയപ്പെടുത്തി . 
യൂണിറ്റ് സെക്രട്ടറി പി.യു. കുഞ്ഞികൃഷ്ണൻ നായർ സ്വാഗതവും വൈസ് പ്രസിഡന്റ് ആർട്ടിസ്റ്റ് എ . കെ. കൃഷ്ണൻ നന്ദിയും പറഞ്ഞു . പങ്കെടുത്ത മുഴുവൻ മെമ്പർ മാർക്കും ഓണപുടവയും വിഭവ സമൃദ്ധമായ ഓണസദ്യയും സമ്മാനിച്ചു .

No comments