Breaking News

നീലേശ്വരം കോട്ടപ്പുറത്ത് പൊട്ടിപ്പൊളിഞ്ഞ റോഡിൽ മുസ്ലിംലീഗിന്റെ അറ്റകുറ്റപ്പണി

നീലേശ്വരം കോട്ടപ്പുറത്ത് മാസങ്ങളായി പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന റോഡ് ശാഖാ മുസ്ലിംലീഗ് അറ്റകുറ്റപ്പണി ചെയ്തു. 
നീലേശ്വരം നഗരസഭ വാർഡ് കൗൺസിലർ റഫീഖ് കോട്ടപ്പുറത്തിന്റെ നേതൃത്വത്തിലായിരുന്നു അറ്റകുറ്റപ്പണി. നിരന്തര അവശ്യത്തെ തുടർന്ന് നഗരസഭ ഇതിനായി ഫണ്ട് അനുവദിച്ചിരുന്നു. ഈ നടപടികൾ ടെണ്ടർ നടപടിയിലേക്ക് കടക്കുകയാണ്. ഇതിനിടെ ഓണവും നബിദിനവും അടുത്തിരിക്കെ ജനങ്ങളുടെ യാത്രാക്ലേശം കണക്കിലെടുത്താണ് യന്ത്രസാമഗ്രികൾ ഉൾപ്പെടെ എത്തിച്ച് താൽക്കാലിക അറ്റകുറ്റപ്പണി നടത്തിയത്.

No comments