കർമ കുവൈറ്റും കർമ ചാരിറ്റബിൾ ട്രസ്റ്റും കുടുംബ സംഗമവും അനുമോദനവും നടത്തി
കർമ കുവൈറ്റും കർമ ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി കുടുംബ സംഗമവും എസ്എസ് എൽസി, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം കാഴ്ചവച്ച കുട്ടികൾക്കുള്ള അവാർഡ് ദാനവും നടത്തി.
കാഞ്ഞങ്ങാട് ബേക്കൽ ക്ലബ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കാഞ്ഞങ്ങാട് ഡിവൈഎസ്പി, സി.കെ.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഉന്നതവിജയികൾക്ക് അവാർഡുകളും സമ്മാനിച്ചു. കർമ ട്രസ്റ്റ് ചെയർമാൻ ശശി കപ്പണക്കാൽ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കെ.പി.ജയരാജൻ നായർ, കർമ കുവൈറ്റ് അഡ്വൈസറി ബോർഡ് അധ്യക്ഷൻ കെ. മണികണ്ഠൻ, ട്രസ്റ്റ് മുൻ വൈസ് ചെയർമാൻ പി.വി. പവിത്രൻ, സ്പോൺസർ അജിത് മണികണ്ഠൻ, ട്രസ്റ്റി പി.കെ.ജയചന്ദ്രൻ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി വിനോദ് കുമാർ സ്വാഗതവും ട്രസ്റ്റി രമ്യ മനോജ് നന്ദിയും പറഞ്ഞു. കലാപരിപാടികളും അരങ്ങേറി.
No comments