കരിന്തളം പാലിയേറ്റീവ് കെയർ സൊസൈറ്റി ഓണക്കിറ്റുകൾ വിതരണം ചെയ്തു.
കരിന്തളം പാലിയേറ്റീവ് കെയർ സൊസൈറ്റി നിർധന കുടുംബങ്ങൾക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തു.കാസർഗോഡ് ജില്ലയിലെ ആദ്യത്തെസാന്ത്വന പരിചരണ കൂട്ടായ്മയായ കരിന്തളം പാലിയേറ്റിവ് കെയർ സൊസൈറ്റിയുടെ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ നിരവധി രോഗികുടുംബങ്ങൾക്ക് ആശ്വാസമാണ്. ജില്ലയിൽ കാൻസർ രോഗികളുടെ വേദന ക്കുള്ള മോർഫിൻ ടാബ്ലറ്റ് ലഭിക്കുന്ന ഏക സൊസൈറ്റിയാണ് കരിന്തളം. കോയിത്തട്ട കുടുംബശ്രീ ഹാളിൽ നടന്ന ഓണക്കിറ്റ് വിതരണം സൊസൈറ്റി പ്രസിഡന്റ് കെ പി നാരായണൻ ഉദ്ഘാടനം ചെയ്തു. സി ഗംഗാധരൻ അധ്യക്ഷനായി. കാസർഗോഡ് ഇനീഷ്യ റ്റിവ് ഇൻ പാലിയേറ്റിവ് കെയർ സൊസൈറ്റി പ്രസിഡന്റ് സി. പ്രഭാകരൻ മുഖ്യാഥിതിയായി. നളിനാക്ഷൻ. എൻ. കെ, ബി. അജയകുമാർ, ഷിജോ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.
No comments