Breaking News

പുതുക്കുന്ന് വാർഡ് കോൺഗ്രസ് കമ്മിറ്റികിളിയളം- വരഞ്ഞൂർ റോഡിലെ കാട് വെട്ടിത്തെളിച്ചു

പുതുക്കുന്ന വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കിളിയളം- വരഞ്ഞൂർ റോഡിലെ കാട് വെട്ടിത്തെളിച്ചു.
അപകടക്കെണിയൊരുക്കി കുറ്റിക്കാടും മറ്റും റോഡിലേക്ക് തൂങ്ങി നിൽക്കുന്നത് ജനങ്ങളെ ആശങ്കപ്പെടുത്തിയിരുന്നു. വാർഡ് പ്രസിഡന്റ് സന്തോഷ്.വി.വരഞ്ഞൂരിന്റെ നേതൃത്വത്തിൽ ബി.മനോഹരൻ, രാഹുൽ ഒറവുങ്കര, ശ്രീജിത്ത് പുതുക്കുന്ന്, സുധീഷ് വരഞ്ഞൂർ,കുമാരൻ ബി, രാമചന്ദ്രൻ പി മോഹനൻ എ , രോഹിണി എ , മധു' എന്നിവർ ശ്രമദാനത്തിന് ചുക്കാൻ പിടിച്ചു. മെക്കാഡം റോഡ് യാഥാർത്ഥ്യമായിട്ടും കിളിയളം- വരഞ്ഞൂർ റോഡ് വഴി ബസ് സർവീസ് അനുവദിക്കാത്തതിൽ ജനങ്ങൾ രോഷത്തിലാണ്.

No comments