പണിമുടക്ക്: നീലേശ്വരം നഗരസഭയിൽ ജോലിക്കെത്തിയ ഉദ്യോഗസ്ഥരെ പൂട്ടിയിട്ടു
പണിമുടക്ക് ദിവസമായ ഇന്ന്് നീലേശ്വരം നഗരസഭയിൽ ജോലിക്കെത്തിയ ഉദ്യോഗസ്ഥരെ നഗരസഭാ ഓഫീസിൽ പൂട്ടിയിട്ടു.
എൻജിഒ അസോസിയേഷൻ പ്രവർത്തകരായ അഞ്ച് പേരാണ് ഇവിടെ ജോലിക്കെത്തിയത്. ഓഫീസിൽ എത്തി ഒപ്പിട്ടതിനാൽ വൈകിട്ട് വരെ ജോലി ചെയ്ത് തിരിച്ചുപോയാൽ മതിയെന്നു പറഞ്ഞാണ് പണിമുടക്ക് അനുകൂലികൾ ഇവരെ പൂട്ടിയിട്ടത്. പണിമുടക്കിനെ നേരിടാൻ സംസ്ഥാന സർക്കാർ ഡയസ്‌നോൺ പ്രഖ്യാപിച്ചതിനെ തുടർന്നാണ് ഇവർ ജോലിക്കെത്തിയത്. വിവരമറിഞ്ഞ് നീലേശ്വരം പോലീസ് സ്ഥലത്തെത്തി.
No comments