നീലേശ്വരം ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു .
നീലേശ്വരം നഗരസഭയിലെ വിവിധ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യവിഭാഗം നടത്തിയ ശുചിത്വ പരിശോധനയിൽ 3 ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു .കരുവാച്ചേരി പെട്രോൾ പമ്പിന് സമീപത്തെ ഹോട്ടൽ ടേസ്റ്റി ബഡ്‌സ്, ദോശ ഹട്ട്, സേഫ് കഫെ എന്നീ മൂന്നുകടകളിൽനിന്നുമാണ് പഴകിയ ഭക്ഷണങ്ങൾ പിടിച്ചത്. 4 കടകൾക്ക് ശുചിത്വ ന്യൂനതകൾ പരിഹരിക്കുന്നതിനു നോട്ടീസ് നൽകി. വിവിധ വകുപ്പുകളിലായി 3 സ്ഥാപനത്തിനും 7000 രൂപ വരെ പിഴ ചുമത്തി.ക്ലീൻ സിറ്റി മാനേജർ എ കെ പ്രകാശന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ വി വി ബീന, ഷൈജു കെ, രചന കെ പി എന്നിവർ പങ്കെടുത്തു.
No comments