Breaking News

കാഞ്ഞങ്ങാട്ട് നഴ്സ് ആയിരുന്ന തൃക്കരിപ്പൂർ സ്വദേശിനി ട്രെയിൻ തട്ടി മരിച്ചു

കാഞ്ഞങ്ങാട്ട് നേരത്തെ നഴ്സ് ആയി ജോലി ചെയ്തിരുന്ന തൃക്കരിപ്പൂർ പേക്കടം സ്വദേശിനി ട്രെയിൻ തട്ടി മരിച്ചു. പേക്കടം കുറുവാപ്പള്ളി അറയ്ക്ക് സമീപത്തെ അമൃത രാജ് (27) ആണ് മരിച്ചത്. തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 200 മീറ്റർ വടക്ക് മാറി റെയിൽവേ ട്രാക്കിൽ ഇന്ന് ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. പരേതനായ രാജന്റെയും സുജാതയുടെയും മകളാണ്. റെയിൽവേ ട്രാക്കിന് സമീപം ഇവരുടെ കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞത്. ചന്തേര പോലീസ് സ്ഥലത്തെത്തി മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. യുവതി ഏഴ് മാസം മുമ്പാണ് വിവാഹിതയായത്. വിവാഹ ശേഷം ആശുപത്രി ജോലി വിട്ട് ഭർത്താവിനൊപ്പം ഗൾഫിലായിരുന്നു. ഒരു മാസം മുമ്പാണ് നാട്ടിൽ തിരിച്ചെത്തിയത്. ഏക സഹോദരൻ: സുരാജ്.

No comments