Breaking News

സിഗരറ്റ് വലിക്കാൻ വിസമ്മതിച്ചു: നീലേശ്വരം കോട്ടപ്പുറം സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനം

സിഗരറ്റ് വലിക്കാൻ വിസമ്മതിച്ച പ്ലസ് വൺ വിദ്യാർത്ഥിയെ തടഞ്ഞു നിർത്തി ആക്രമിച്ചതായി പരാതി. നീലേശ്വരം കോട്ടപ്പുറം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയുടെ പരാതി പ്രകാരം സീനിയർ വിദ്യാർത്ഥികളായ അൻവർ, ഗാനി, റിഷി തുടങ്ങി ഏഴു പേർക്കെതിരെയാണ് നീലേശ്വരം പോലീസ് കേസെടുത്തത്. ജൂൺ 30 തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് കേസിനാസ്പ‌ദമായ സംഭവം. സ്കൂ‌ളിനു സമീപത്തുള്ള പള്ളിയുടെ അടുത്തുള്ള ഷെഡ്ഡിൽ വച്ചാണ് പരാതിക്കാരനെ സിഗരറ്റ് വലിപ്പിക്കുവാൻ നിർബന്ധിക്കുകയും പരാതിക്കാരൻ ഇത് നിഷേധിച്ചതായും നീലേശ്വരം പോലീസ് രജിസ്റ്റർ ചെയ്‌ത കേസിൽ പറയുന്നു. ഏഴംഗ സംഘം തന്നെ തടഞ്ഞു നിർത്തി ആക്രമിച്ചുവെന്നു പരാതിയിൽ പറഞ്ഞു.

No comments