സല്യൂട്ട് ദി സൈലൻറ് സ്റ്റാർ ജെസിഐ നീലേശ്വരം എലൈറ്റ് മടിക്കൈയിലെ പോസ്റ്റ്‌മാനെ ആദരിച്ചു
ജെസിഐ ഇന്ത്യയുടെ കമ്മ്യൂണിറ്റി ഡവലപ്മെന്റ് ഏരിയയിൽ നടത്തുന്ന പൊതുജനസമ്പർക്ക പരിപാടിയായ "സല്യൂട്ട് ദി സൈലൻറ് സ്റ്റാർ" പ്രൊജക്ടിന്റെ ന്റെ ഭാഗമായി ജെസിഐ നിലേശ്വരം എലൈറ്റ്, മടിക്കൈ പോസ്ററ് ഓഫീസിൽ 36 വർഷക്കാലമായി പോസ്റ്റ്‌മാനായി സേവനമനുഷ്ഠിക്കുന്ന മടിക്കൈ മേക്കാട്ട് സ്വദേശി ഒ.ബാലകൃഷ്ണനെ ആദരിച്ചു. ജെസിഐ നിലേശ്വരം എലൈറ്റ് പ്രസിഡൻ്റ് കെ.എസ് അനൂപ് രാജ് അധ്യക്ഷത വഹിച്ചു. ജെസിഐ മേഖല 19 കമ്മ്യൂണിറ്റി ഡെവലപ്മെൻ്റ് ഡയറക്ടർ സുരേന്ദ്ര യു പൈ ആശംസ അറിയിച്ച് സംസാരിച്ചു. പ്രോഗ്രാം ഡയറക്ടർ ബിപിൻ സ്വാഗതവും വൈസ് പ്രസിഡൻ്റ് വരുൺ പ്രഭു നന്ദിയും പറഞ്ഞു. ടി.ബാബു, കെ എം സരീഷ്, എൻ.ജി ദിലീഷ്, ദീപ പൈ എന്നിവർ സംബന്ധിച്ചു.
No comments