എടത്തോട് റോഡ് വികസനം: നീലേശ്വരം മേൽപ്പാലം മുതൽ താലൂക്ക് ആശുപത്രി വരെയുള്ള മേഖലയിലെ കെട്ടിടങ്ങൾ പൊളിച്ചു തുടങ്ങി
നീലേശ്വരം- എടത്തോട് റോഡ് വികസനത്തിന്റെ ഭാഗമായി നീലേശ്വരം മേൽപ്പാലം മുതൽ താലൂക്ക് ആശുപത്രി വരെ 1.3 കിലോമീറ്റർ ദൈർഘ്യത്തിൽ ഏറ്റെടുത്ത ഭൂമിയിലെ കെട്ടിടങ്ങൾ പൊളിച്ചു മാറ്റാൻ തുടങ്ങി.
നീലേശ്വരം നഗരസഭ ചെയർപഴ്‌സൻ ടി.വി.ശാന്ത ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫി, സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ പി രവീന്ദ്രൻ, വി ഗൗരി,ടി പി ലത, പി ഭാർഗവി , പി ഡബ്ലിയു ഡി എഞ്ചിനിയർ ദിലീപ് ,പി വിജയകുമാർ, ഗംഗാധരൻ മാസ്റ്റർ എന്നിവർ ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞ ദിവസമാണ് സ്ഥലത്തെ കെട്ടിടങ്ങൾ പൊളിക്കാനുള്ള ടെൻഡറിന് അനുമതി കിട്ടിയത്. പല തവണ ഓൺലൈൻ ടെൻഡർ വെച്ചുവെങ്കിലും ആരും കരാർ എടുത്തിരുന്നില്ല.പിന്നീട് ലേല നടപടിയിലൂടെയാണ് കരാർ സമർപ്പിച്ചത്.
No comments