നീലേശ്വരം പുതുക്കൈ ജിയുപി സ്കൂളിന്റെ മതിൽ ഇടിഞ്ഞു; സുരക്ഷാ ഭീഷണി
കനത്ത മഴയിൽ പുതുക്കൈ ജിയുപി സ്കൂളിന്റെ മതിൽ ഇടിഞ്ഞു വീണു.
അപകടം രാത്രിയിലായതിനാൽ ആളപായം ഉണ്ടായില്ല. പോലീസും കാഞ്ഞങ്ങാട് ഫയർഫോഴ്സും സ്ഥലത്തെത്തി. റവന്യൂ അധികൃതരും സ്ഥലത്തെത്തി. സ്കൂളിന്റെ പിറക് വശത്തെ മതിലാണ് ഇടിഞ്ഞത്. ഷീറ്റ് പന്തലിന്റെ തൂണുകളും ഇതിനൊപ്പം തകർന്നതിനാൽ ഈ ഭാഗവും ഒടിഞ്ഞു തൂങ്ങി നിൽക്കുകയാണ്. മതിലിനോട് ചേർന്ന് ശേഷിക്കുന്ന ഭാഗവും എപ്പോൾ വേണമെങ്കിലും ഇടിയാമെന്ന നിലയിലാണ്. സ്കൂൾ കുട്ടികൾ ഉച്ചഭക്ഷണം കഴിച്ച് കൈകഴുകാൻ പോകുന്ന ഭാഗത്താണ് ഇടിഞ്ഞ മതിൽ എന്നതിനാൽ സുരക്ഷാഭീഷണിയുണ്ട്.

No comments