Breaking News

മുതിർന്ന സി പി എം നേതാവ് നീലേശ്വരം പള്ളിക്കരയിലെ പി. അമ്പാടി അന്തരിച്ചു

മുതിർന്ന സി പി എം നേതാവ് നീലേശ്വരം പള്ളിക്കരയിലെ പി. അമ്പാടി അന്തരിച്ചു
 ഇന്ന് പുലർച്ചയാണ് അന്ത്യം. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് വീട്ടിൽ വിശ്രമത്തിലായിരുന്നു. ഇന്ന് വൈകിട്ട് 3.30 വരെ സിപിഎം നീലേശ്വരം ഏരിയ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വെക്കും. പിന്നീട് പള്ളിക്കരയിലെ വീട്ടിലേക്ക് കൊണ്ടുപോയ ശേഷം വൈകിട്ട് 4 മണിക്ക് ചാത്തമത്ത് പൊതുശ്‌മശാനത്തിൽ സംസ്കരിക്കും. ഭാര്യ: പരേതയായ നാരായണി. മക്കൾ: വസന്ത, ശാന്ത, തങ്കമണി, രവീന്ദ്രൻ, പ്രമീള, പ്രമോദ്. മരുമക്കൾ: കെ ഭാസ്‌കരൻ (റിട്ട. അധ്യാപകൻ), രാമചന്ദ്രൻ, കരുണാകരൻ, വിജയശ്രീ, പരേതയായ സിതാര. സഹോദരങ്ങൾ: നാരായണി, ജാനകി, പരേതരായ കുഞ്ഞിരാമൻ, രാഘവൻ, അമ്പു.

No comments