നീലേശ്വരം സ്വദേശി അദ്വൈത് അനിൽ നാഷണൽ ഡിഫൻസ് അക്കാദമിയിലേക്ക്
നീലേശ്വരം സ്വദേശി അദ്വൈത് അനിൽകൃഷ്ണൻ നാഷണൽ ഡിഫൻസ് അക്കാദമിയിലേക്ക്.
നീലേശ്വരം പട്ടേനയിലെ അനിൽ മേലത്തിന്റെയും പുതുക്കൈ സ്വദേശിനി രസ്‌നയുടെയും മകനാണ് അദ്വൈത്. നാനൂറോളം വരുന്ന സീറ്റുകളിലേക്ക് അഖിലേന്ത്യാ തലത്തിൽ അഞ്ച് ലക്ഷത്തിൽ അധികം വിദ്യാർത്ഥികൾ എഴുതിയ പ്രവേശന പരീക്ഷയിലും തുടർന്ന് നടന്ന വ്യക്തിഗത അഭിമുഖ പരീക്ഷയുടെയും അടിസ്ഥാനത്തിലാണ് 251-ാം റാങ്ക് നേടിയാണ് അദ്വൈത് നാഷണൽ ഡിഫൻസ് അക്കാദമിയിലേക്ക് പ്രവേശന യോഗ്യത നേടിയത്. കാസർകോട് ജില്ലയ്ക്ക് അഭിമാനമായി ഈ നേട്ടം കൈവരിച്ച അദ്വൈത് ദുബായിലും നീലേശ്വരം സെന്റ് പീറ്റേഴ്‌സ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ, തിരുവനന്തപുരം കഴക്കൂട്ടം സൈനിക് സ്‌കൂൾ എന്നിവിടങ്ങളിൽ നിന്നാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പൂനെയിലെ നാഷണൽ ഡിഫൻസ് അക്കാദമിയിലെ മൂന്നു വർഷത്തെ പഠന പരിശീലനങ്ങൾക്ക് ശേഷം ഒരു വർഷം ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിലെ പരിശീലനം കൂടി പൂർത്തിയാക്കിയാൽ ഇന്ത്യൻ കരസേനയിൽ ലഫ്റ്റനന്റ് ആയി ചേരാനാകും. അദ്വൈതിന്റെ ഏക സഹോദരൻ ആയുഷ് നീലേശ്വരം സെന്റ് പീറ്റേഴ്‌സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ നാലാം തരം വിദ്യാർത്ഥിയാണ്.
No comments