അഹമ്മദാബാദ് വിമാനാപകടം: ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിലെ ഡെപ്യൂട്ടി തഹസിൽദാർക്ക് ജാമ്യം
അഹമ്മദാബാദ് വിമാനാപകടം: ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിലെ ഡെപ്യൂട്ടി തഹസിൽദാർക്ക് ജാമ്യം. അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ച രഞ്ജിതയെ ജാതിയമായി അപമാനിച്ച കേസിൽ പത്ത് ദിവസമായി റിമാൻ്റിലായിരുന്ന ഡെപ്യൂട്ടി തഹസിൽദാർക്ക് കോടതി ജാമ്യമനുവദിച്ചു. വെള്ളരിക്കുണ്ട് ഡെപ്യൂട്ടി താഹസിൽദാർ പവിത്രനാണ് ഹോസ്‌ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഒന്ന് കോടതി ഇന്ന് ജാമ്യമനുവദിച്ചത്. കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ നിന്നും വൈകീട്ടോടെ മോചിതനായി. ഹോസ്ദുർഗ് ബാറിലെ അഭിഭാഷകരായ അഡ്വ പി വി മുരുകൻ, അഡ്വ ഡി. കെ സിനോരാജ് എന്നിവർ ഹാജരായി. ജൂൺ 13 ന് ഉച്ചക്ക് ഹോസ്‌ദുർഗ് പോലീസാണ് പവിത്രനെ അറസ്റ്റ് ചെയ്‌തത്. ജൂൺ 12ന് ഫേസ്ബുക്ക് വഴിയാണ് മരിച്ച രഞ്ജിതയെ പ്രതി അപമാനിച്ചത്. അസഭ്യം നിറഞ്ഞ രീതിയിലായിരുന്നുപോസ്റ്റ്. ജാതി സ്‌പർധയുണ്ടാക്കും വിധം ഫേസ്ബുക്ക് പോസ്റ്റ് ഇടുകയും സമുദായത്തെ അധിക്ഷേപിക്കുകയും ചെയ്തുവെന്ന എൻ.എസ്.എസ് ഹോസ്‌ദുർഗ് താലൂക്ക് പ്രസിഡൻ്റ് കെ. പ്രഭാകരൻ നായരുടെ പരാതിയിൽ ഹോസ്‌ദുർഗ് പോലീസ് കേസെടുത്തതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്. ലൈംഗികമായി ആക്ഷേപിച്ചതിനും കേസുണ്ട്. രഞ്ജിത ജി നായരെ ലൈംഗീകമായി അധിക്ഷേപിച്ച് മാനഹാനി വരുത്തിയും നായർസമുദായവും മറ്റ്ജാതിക്കാരും തമ്മിൽ ജാതി സ്പർദ്ധ വളർത്തുന്നതിനും ലഹള ഉണ്ടാക്കുന്നതിനും ഫേസ് ബുക്ക് പോസ്റ്റിട്ടുവെന്നതിനാണ് കേസ്. സംസ്ഥാനത്ത് തന്നെ ചർച്ചയായ കേസായിരുന്നു ഇത്.
No comments