Breaking News

നീലേശ്വരത്തെ ആദ്യ ക്വിസ് ക്ലബ് കിഴക്കൻകൊഴുവൽ യുവശക്തി വായനശാല ഗ്രന്ഥാലയത്തിൽ തുടങ്ങി

നീലേശ്വരത്തെ ആദ്യത്തെ ക്വിസ് ക്ലബ് കിഴക്കൻകൊഴുവൽ യുവശക്തി വായനശാല ഗ്രന്ഥാലയത്തിൽ രൂപീകരിച്ചു.
കുട്ടികളുടെ അറിവ് വർധിപ്പിക്കുന്നതിനും പഠനസംസ്‌കാരം വളർത്തുന്നതിനും സഹായകമാകും വിധമാണ് ക്ലബ് രൂപീകരിച്ചത്. കാസർകോട് നാർക്കോട്ടിക് സെൽ ഡിവൈഎസ്പി, എ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കെ.സതീശൻ ക്ലബ് രൂപീകരണ ലക്ഷ്യം വിശദീകരിച്ചു. കെ.നന്ദകുമാർ അധ്യക്ഷത വഹിച്ചു. എ.സോമരാജൻ, ഇ.പി.സുരേഷ് കുമാർ, കെ.ദിനേശൻ, പി.വേലായുധൻ എന്നിവർ സംസാരിച്ചു. ദേശാഭിമാനി അക്ഷരമുറ്റം ക്വിസിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടിയ കെ. അശ്വിൻരാജ്, സംസ്ഥാന കുടുംബശ്രീ കലോത്സവത്തിൽ ചെറുകഥയിൽ ഒന്നാംസ്ഥാനം നേടിയ കെ.കെ.ധന്യ എന്നിവരെ അനുമോദിച്ചു. പി.പ്രശാന്ത് സ്വാഗതവും കെ.സതീഷ് കുമാർ നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന ക്വിസ് മത്സരത്തിൽ അശ്വിൻരാജ്.ആർ.നായർ, ആത്മജ്.വി.നായർ എന്നിവർ സമ്മാനങ്ങൾ നേടി.

No comments