Breaking News

ദേശീയപാതയിലൂടെ അമിത മദ്യലഹരിയിൽ കാറോടിച്ചു: അധ്യാപിക അറസ്റ്റിൽ

ദേശീയപാതയിലൂടെ അമിത മദ്യലഹരിയിൽ അപകടമുണ്ടാക്കും വിധം കാർ ഓടിച്ച അധ്യാപിക അറസ്റ്റിൽ.
പടന്നക്കാട് എസ്എൻടിടിഐക്ക് സമീപം നാദപല്ലവിയിൽ ജി പുഷ്പലതയെയാണ് (52) ഹൊസ്ദുർഗ് എസ്‌ഐ, ടി അഖിൽ അറസ്റ്റ് ചെയ്തത്. ഐങ്ങോത്ത് വാഹന പരിശോധനയ്ക്കിടെയാണ് ഇവരുടെ കെ എൽ 60 ഡബ്ല്യു 52 എസ് നമ്പർ കാർ അപകടമുണ്ടാക്കും വിധം ഓടിച്ചെത്തിയത്. കാർ കൈനീട്ടി നിർത്തി പരിശോധന നടത്തിയപ്പോൾ പുഷ്പലത മദ്യലഹരിയിലാണെന്ന് കണ്ടെത്തി. അറസ്റ്റ് രേഖപ്പെടുത്തി കാർ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

No comments