വായന പക്ഷാചരണം: നീലേശ്വരം കെകെഡിസി ലൈബ്രറിയിൽ പുസ്തകപ്രദർശനമൊരുക്കി; രാജാസ് എഎൽപിഎസ് വിദ്യാർഥികൾ പ്രദർശനം കാണാനെത്തി
വായനപക്ഷാചരണത്തിന്റെ ഭാഗമായി നീലേശ്വരം കിഴക്കൻകൊഴുവൽ കെകെഡിസി ലൈബ്രറി ആൻഡ് റീഡിങ് റൂം ആൻഡ് ലൈബ്രറി പുസ്തകപ്രദർശനം ഒരുക്കി.
നീലേശ്വരം രാജാസ് എഎൽപിഎസ് വിദ്യാർത്ഥികളും അധ്യാപകരും പ്രദർശനം കാണാനെത്തി. ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഇ.കെ.സുനിൽകുമാർ പട്ടേന പ്രദർശനം ഉദ്ഘാടനം ചെയ്തു. നീലേശ്വരം ജിഎൽപി സ്‌കൂൾ മുൻ പ്രധാനാധ്യാപിക ശ്രീദേവി ടീച്ചർ കുട്ടികളുമായി സംവദിച്ചു. സ്‌കൂൾ വിദ്യാർത്ഥിനി ആൻ മരിയ കവിതാലാപനം നടത്തി. സ്‌കൂളിലെ മുഴുവൻ കുട്ടികൾക്കും പൂർവ വിദ്യാർത്ഥികളായ പി.ഗോകുൽദാസ്, കെ.പി.ജയകുമാർഎന്നിവർ സ്‌പോൺസർ ചെയ്ത പുസ്തകങ്ങൾ സമ്മാനമായി നൽകി. കെകെഡിസി ലൈബ്രറി പ്രസിഡന്റ് കെ.ദിനേശ് കുമാർഅധ്യക്ഷത വഹിച്ചു. സ്‌കൂൾ അധ്യാപിക ടി.സി.ഭാഗ്യപ്രഭ, രവീന്ദ്രൻ കോറോത്ത്, എം.രാജഗോപാലൻ നായർ എന്നിവർ ആശംസകൾ നേർന്നു. സെക്രട്ടറി ശശിധര പിടാരർ സ്വാഗതവും ലൈബ്രേറിയൻ കെ.രമേശ് കുമാർ നന്ദിയും പറഞ്ഞു.
No comments