Breaking News

ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ താലൂക്ക് ലൈബ്രറി സംഗമം നടത്തി

ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് മുൻസിപ്പൽ ടൗൺ ഹാളിൽ താലൂക്ക് ലൈബ്രറി സംഗമം നടത്തി.
വായന പക്ഷാചരണ ഭാഗമായി താലൂക്കിലെ ഗ്രന്ഥശാലകളിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനമായ ജൂലൈ അഞ്ചിന് ബഷീർ കൃതികളെയും മറ്റ് സാഹിത്യകൃതികളെയും ആസ്പദമാക്കി റീഡിങ് തിയറ്റർ സംഘടിപ്പിക്കാൻ സംഗമം തീരുമാനിച്ചു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം പി.വി.കെ.പനയാൽ സംഗമം ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് സുനിൽ പട്ടേന അധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ.പി.പ്രഭാകരൻ പദ്ധതി വിശദീകരിച്ചു. താലൂക്ക് സെക്രട്ടറി പി വേണുഗോപാലൻ റിപ്പോർട്ട്, ബജറ്റ്, വരവ് ചെലവ് കണക്കുകൾ എന്നിവ അവതരിപ്പിച്ചു. സി.വി.വിജയരാജ്, പി.വി.ദിനേശൻ എന്നിവർ സംസാരിച്ചു.

No comments