Breaking News

സിഎംപി ജില്ലാ കമ്മിറ്റി ബി.സുകുമാരൻ അനുസ്മരണം നടത്തി.

സിഎംപി ജില്ലാ കമ്മിറ്റി ബി.സുകുമാരൻ അനുസ്മരണം നടത്തി.
പാർട്ടി സ്ഥാപക നേതാവും മുൻ ജില്ലാ സെക്രട്ടറിയുമായിരുന്ന ബി.സുകുമാരന്റെ മൂന്നാം ചരമവാർഷിക ദിനത്തിൽ നടത്തിയ അനുസ്മരണ പരിപാടി സിഎംപി സെൻട്രൽ എക്സിക്യൂട്ടീവ് അംഗം വി.കമ്മാരൻ ഉദ്ഘാടനം ചെയ്തു. സെൻട്രൽ സെക്രട്ടറിയേറ്റ് അംഗം വി.കെ.രവീന്ദ്രൻ അനുസ്മരണ പ്രസംഗം നടത്തി. ജില്ലാ സെക്രട്ടറി സി.വി.തമ്പാൻ അധ്യക്ഷത വഹിച്ചു. ടി.വി. ഉമേശൻ, പി.കെ രഘുനാഥ്, ഇ.വി.ദാമോദരൻ, സി.ബാലൻ, ടി.കെ.വിനോദ്, കെ.സുരേഷ് ബാബു, എൻ. അപ്പു, ശാന്തകുമാരി, കെ.പി. കമലാക്ഷ എന്നിവർ സംസാരിച്ചു.

No comments