Breaking News

മുതിർന്ന പത്രപ്രവർത്തകനും ഗദ്ദിക എഡിറ്ററും ആയ വി.കെ.രവീന്ദ്രൻ എൺപതിന്റെ നിറവിൽ: ദർശനപഥം സ്വരം-സ്മൃതി-സംവാദം പരിപാടി ജൂൺ 28, 29 തീയതികളിൽ തൃക്കരിപ്പൂരിൽ

മുതിർന്ന പത്രപ്രവർത്തകനും പയ്യന്നൂരിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ഗദ്ദിക ദിനപത്രത്തിന്റെ എഡിറ്ററും ആയ വി.കെ.രവീന്ദ്രൻ എൺപതിന്റെ നിറവിൽ.
ഇതോടനുബന്ധിച്ച് ജൂൺ 28,29 തീയതികളിൽ ദർശനപഥം എന്ന പേരിൽ സ്വരം, സ്മൃതി, സംവാദം പരിപാടിയൊരുക്കുകയാണ് വി.കെ.ബാവ ചെയർമാനും ഇ.ജയചന്ദ്രൻ ജനറൽ കൺവീനറും ആയുള്ള ജനകീയ സംഘാടക സമിതി. തൃക്കരിപ്പൂർ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കുന്ന പരിപാടിക്ക് നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കുന്ന മാധ്യമസെമിനാറോടെ തുടക്കമാകും. അഡ്വ.കെ.കെ.രാജേന്ദ്രന്റെ അധ്യക്ഷതയിൽ രാജ്‌മോഹൻ ഉണ്ണിത്താൻ എംപി സെമിനാർ ഉദ്ഘാടനം ചെയ്യും. എൻ.പി.സുധർമ മോഡറേറ്റർ ആകും. വെങ്കിടേഷ് രാമകൃഷ്ണൻ, കെ.കെ.ഷാഹിന, മനില.സി.മോഹൻ എന്നിവർ പങ്കെടുക്കും. പി.പി.കരുണാകരൻ സ്വാഗതവും ടി.വി.ചന്ദ്രദാസ് നന്ദിയും പറയും. 5.30 ന് വി.കെ.രവീന്ദ്രന്റെ പൊതുജീവിതത്തെ അടയാളപ്പെടുത്തുന്ന പുസ്തകത്തിന്റെ പ്രകാശനം മുൻ മന്ത്രി എം.വിജയകുമാർ എ.കെ.ശ്രീധരൻ മാസ്റ്റർക്ക് നൽകി നിർവഹിക്കും. പയ്യന്നൂർ എംഎൽഎ, ടി.ഐ.മധുസൂദനൻ അധ്യക്ഷനാകും. പ്രമുഖ നിരൂപകൻ ഇ.പി.രാജഗോപാലൻ പുസ്തകപരിചയം നടത്തും. എ.ജി.സി.ബഷീർ, സി.എ.അജീർ, പി.കുഞ്ഞിക്കണ്ണൻ, എം.രാമചന്ദ്രൻ, ടി.വി.ബാലകൃഷ്ണൻ, ടി.കുഞ്ഞിരാമൻ, എം.ഗംഗാധരൻ, സി.ബാലൻ എന്നിവർ സംസാരിക്കും. ഡോ.വി.പി.പി.മുസ്തഫ സ്വാഗതവും ദാമു കാര്യത്ത് നന്ദിയും പറയും.
29 ന് ഞായറാഴ്ച ഉച്ചയ്കക്് രണ്ടിന് മാർക്‌സ്, ഗാന്ധി, ലോഹ്യ, അംബേദ്കർ: ധൈഷണിക ജീവിതവും കാഴ്ചപ്പാടും എന്ന വിഷയത്തിൽ നടക്കുന്ന ഓപ്പൺഫോറം സി.പി.ജോൺ ഉദ്ഘാടനം ചെയ്യും. പി.കെ.സുരേഷ് കുമാർ അധ്യക്ഷത വഹിക്കും. കെ.വേണു, കെ.ടി.കുഞ്ഞിക്കണ്ണൻ, അഡ്വ.കെ.പി.നൗഷാദ് അലി, ടി.എസ്.ശ്യാംകുമാർ, അഡ്വ.വിനോദ് പയ്യട എന്നിവർ പങ്കെടുക്കും.വി.വി.കൃഷ്ണൻ സ്വാഗതവും കെ.മുരളി മാസ്റ്റർ നന്ദിയും പറയും. 5.30 ന് ചേരുന്ന ആദര സമ്മേളനം എം.വി.ഗോവിന്ദൻ മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്യും. എം.രാജഗോപാലൻ എംഎൽഎ അധ്യക്ഷനാകും. സി.പി.ജോൺ ആദരഭാഷണം നടത്തും. എൻ.എ.നെല്ലിക്കുന്ന് എംഎൽഎ, മുൻ എംഎൽഎ, കെ.പി.സതീഷ് ചന്ദ്രൻ, അഡ്വ.ടി.കെ.സുധാകരൻ, മനയത്ത് ചന്ദ്രൻ, അഡ്വ.ഗോവിന്ദൻ പള്ളിക്കാപ്പിൽ, എ.വേലായുധൻ, പി.കെ.സുരേഷ് കുമാർ എന്നിവർ സംബന്ധിക്കും. വി.കെ.രവീന്ദ്രൻ സ്‌നേഹഭാഷണം നടത്തും. തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ബാവ സ്വാഗതവും ഇ.ജയചന്ദ്രൻ നന്ദിയും പറയും.

No comments