സംസ്ഥാന ജൂനിയർ ഗേൾഡ് ഫുട്ബോൾ: ഹാട്രിക് ജയത്തോടെ കാസർകോട് സെമിയിൽ
കണ്ണൂരിൽ നടന്നു വരുന്ന സംസ്ഥാന ജൂനിയർ ഗേൾസ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ പ്രാഥമിക മത്സരത്തിൽ തുടർച്ചയായി നേടിയ മൂന്നാം ജയത്തോടെ കാസർകോട് സെമിയിൽ കടന്നു. ക്വാർട്ടർ ഫൈനലിൽ പാലക്കാടിനെ 3 - 1 ന് കീഴടക്കിയാണ് സെമിയിൽ പ്രവേശിച്ചത്. കെ.വി.ആലിയ രണ്ടും വൈസ് ക്യാപ്റ്റൻ നിയ ഗണേഷ് ഒരു ഗോളും നേടി. എൻ. ശിഖയാണ് പാലക്കാടിന് വേണ്ടി ആശ്വാസഗോൾ നേടിയത്. കോട്ടയത്തെ 7- 0 നും ഇടുക്കിയെ 3-1 നും തോൽപിച്ചായിരുന്നു കാസർകോടിന്റ മുന്നേറ്റം.
No comments